Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ

, തിങ്കള്‍, 9 ഡിസം‌ബര്‍ 2024 (12:52 IST)
ആലപ്പുഴ :വിവാഹ വാഗ്ദാനം നല്‍കി യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് പിടിയിലായി. കാക്കത്തുരുത്തി സ്വദേശി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്.
 
പ്രതിയായ യുവാവ് യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രണയം നടിച്ച് പ്രതി കെണിയിൽ പെടുത്തുകയായിരുന്നുലെന്ന് പൊലീസ് പറഞ്ഞു.
പ്രണയം നടിച്ച് യുവതിയെ ആദ്യം രഞ്ചിഷ് വശത്താക്കി. പിന്നീട് വിവാഹ വാഗ്ദാനം നൽകിയാണ് യുവതിയുടെ നഗ്ന ചിത്രങ്ങൾ ഇയാൾ കൈക്കലാക്കിയത്. പിന്നീട് ഈ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പല സ്ഥലങ്ങളിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു. നിരന്തരമായ ഭീഷണിക്കും പീഡനത്തിനും  ഇരയായ യുവതി ഒടുവിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പത്തനംതിട്ടയില്‍ ശബരിമല തീര്‍ത്ഥാടകരുടെ മേല്‍ കാര്‍ പാഞ്ഞു കയറി അപകടം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്