Select Your Language

Notifications

webdunia
webdunia
webdunia
webdunia

അശ്ലീല വീഡിയോ പകർത്തി 10 ലക്ഷം തട്ടിയ കേസിൽ അസം സ്വദേശികൾ പിടിയിൽ

Cheating Edappal Sexual-Video
തട്ടിപ്പ് എടപ്പാൾ അശ്ലീല വീഡിയോ

എ കെ ജെ അയ്യർ

, ഞായര്‍, 12 ജനുവരി 2025 (14:06 IST)
മലപ്പുറം : മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവുമായി സൗഹൃദം സ്ഥാപിച്ചു പണി ട്രാപ്പില്‍ കുടുക്കി അശ്ലീല വീഡിയോ പകര്‍ത്തി 10 ലക്ഷം രൂപാ തട്ടിയ കേസില്‍ യുവതി ഉള്‍പ്പെടെ രണ്ടു അ സം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. യാസ്മിന്‍ ആലം (19), ഖദീജ ഖാത്തൂന്‍ എന്നിവരാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.
 
എടപ്പാള്‍ വട്ടംകുളം സ്വദേശിയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയെടുത്തത്. മൊബൈല്‍ ഫോണ്‍ സര്‍വീസുമായി ബന്ധപ്പെട്ട് യുവാവുമായി അടുപ്പം സ്ഥാപിക്കുകയും അസം സ്വദേശികള്‍ താമസിക്കുന്ന തങ്ങള്‍പടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചു വരുത്തി മദ്യം നല്‍കി മയക്കി യുവതിക്കൊപ്പം കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഹണിട്രാപ്പില്‍ കുടുക്കുകയുമായിരുന്നു. ഭീഷണിപ്പെടുത്തി പലപ്പോഴായാണ് 10 ലക്ഷം ഇരുവരും ചേര്‍ന്ന് തട്ടിയെടുത്തത്. വിവരം യുവാവിന്റെ വീട്ടുകാര്‍ അറിഞ്ഞതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാര്‍ത്ഥികൾക്ക് നേരെ ലൈംഗികാതിക്രമം : സ്‌കൂള്‍ ബസ് ഡ്രൈവറും സഹായിയും അറസ്റ്റില്‍.