Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരസ്‌‌ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു, മകള്‍ കൂട്ടുനിന്നു

പരസ്‌‌ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു, മകള്‍ കൂട്ടുനിന്നു

ജോര്‍ജി സാം

ചെന്നൈ , ശനി, 14 മാര്‍ച്ച് 2020 (19:40 IST)
പരസ്ത്രീബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് അമ്മയെ സഹായിക്കാന്‍ മകളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട്.
 
തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ ജീവനഗറിലാണ് സംഭവം. കെട്ടിടനിര്‍മ്മാണ കരാറുകാരനായ പി കന്തസാമി(45) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കന്തസാമിയുടെ ഭാര്യ അങ്കമ്മാളിനെ പൊലീസ് അറസ്റ്റുചെയ്തു.
 
കൃത്യത്തിന് സഹായിച്ചു എന്ന കുറ്റത്തിന് അങ്കമ്മാളിന്‍റെ മകളെയും അമ്മയെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ഉറങ്ങിക്കിടന്ന കന്തസാമിയുടെ മുകളിലേക്ക് പെട്രോളൊഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംജിയുടെ ഗ്ലോസ്റ്റർ നവംബറിൽ വിപണിയിലേക്ക്, എത്തുന്നത് മാക്‌സിസ് D90യുടെ ഇന്ത്യൻ പതിപ്പ്