കത്തിമുനയില്‍ നിര്‍ത്തി ബലാൽസംഗം ചെയ്തത് അമ്പതോളം സ്ത്രീകളെ; സോഫ്റ്റ്‌വെയർ എൻജിനീയര്‍ അറസ്റ്റില്‍
അമ്പതോളം സ്ത്രീകളെ ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റില്‍
കത്തിമുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയ ശേഷം അമ്പതോളം സ്ത്രീകളെ ബലാൽസംഗം ചെയ്ത യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുളള മദൻ അരിവളകനെയാണ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതായി ഒരു സ്ത്രീ നൽകിയ പരാതിയെത്തുടർന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ബലാൽസംഗത്തിനു ശേഷം സ്ത്രീകളുടെ സ്വർണാഭരണങ്ങളും പണവും കവരുന്നതും ഇയാളുടെ രീതിയാണെന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ബലാൽസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ മൊബൈലിൽ ഷൂട്ട് ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലില്‍ നിന്ന് നിരവധി സ്ത്രീകളെ ബലാൽസംഗം ചെയ്തതിന്റെ വിഡിയോ കണ്ടെത്തുകയും ചെയ്തു.
ആദ്യം സ്ത്രീകളെ ഫോണിലൂടെ വലയിലാക്കുകയും തുടര്‍ന്ന് അവര്‍ ഒറ്റയ്ക്കുള്ള സമയത്ത് വീട്ടിലെത്തിയാണ് അവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ബലാൽസംഗം ചെയ്തിരുന്നതെന്നും പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. ഈ ദൃശ്യങ്ങള്‍ മൊബൈലിൽ ഷൂട്ടു ചെയ്യുകയും പിന്നീടും അവരെ ഇത് കാണിച്ചശേഷം വീണ്ടും പീഡിപ്പിച്ചതായും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
ബെംഗളൂരുവിൽ നിന്നും ചെന്നൈയിലെത്തിയ ഇയാള്‍ക്ക് അവിടെ ജോലി കിട്ടാതായതോടെ ചെറിയ മോഷണങ്ങള്‍ തുടങ്ങി. ആദ്യ തവണ കവർച്ച ചെയ്ത സ്ത്രീയെ ബലാൽസംഗം ചെയ്തു. തുടര്‍ന്നാണ് മറ്റു സ്ത്രീകളെയും ബലാൽസംഗം ചെയ്യാനുളള പ്രവണത ഉണ്ടായതെന്നും മദൻ പൊലീസിനോട് സമ്മതിച്ചു. കത്തി കാട്ടി ഭീഷണിപ്പെടുത്തി നിരവധി സ്ത്രീകളെ അവരുടെ വീടുകളില്‍ വെച്ച് ബലാൽസംഗം ചെയ്തതായും ഇയാള്‍ പറഞ്ഞു.