Publish Date: Sun, 27 Oct 2019 (14:40 IST)
Updated Date: Sun, 27 Oct 2019 (14:44 IST)
കൊല്ലത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസുകാരിയെ എടുത്തുകൊണ്ട് പോയി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ് ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ മൂന്നാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം.
മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വീടിനകത്തേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ശേഷം ഇയാൾ സ്ഥലം വിട്ടു. അയൽക്കാരനാണ് ഇയാളെന്നാണ് വിവരം.
കുട്ടി അസ്വസ്ഥ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ചു നടത്തിയ പരിശോധനയിലാണ് കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി വ്യക്തമായത്. രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റം സമ്മതിച്ചുട്ടുണ്ട്.