Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 മണിക്കൂർ, 80 അടി താഴ്ച്ചയിൽ അവൻ രക്ഷകരെ കാത്തിരിക്കുന്നു, കുഞ്ഞിനായി തുണി സഞ്ചി തയ്ച്ച് അമ്മ !

40 മണിക്കൂർ, 80 അടി താഴ്ച്ചയിൽ അവൻ രക്ഷകരെ കാത്തിരിക്കുന്നു, കുഞ്ഞിനായി തുണി സഞ്ചി തയ്ച്ച് അമ്മ !

ചിപ്പി പീലിപ്പോസ്

, ഞായര്‍, 27 ഒക്‌ടോബര്‍ 2019 (10:42 IST)
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരനെ രക്ഷപ്പെടുത്തനുള്ള ശ്രമം തുടരുകയാണ്. ഇരു കൈകളും ഉയര്‍ത്തി കിണറില്‍ പെട്ട് പോയ കുരുന്നിന്റെ ചിത്രം ഏവരുടെയും ഉള്ളുലയ്ക്കുമ്പോള്‍ അവന്റെ അമ്മയ്ക്ക് കരഞ്ഞിരിക്കാൻ കഴിയില്ല. കുഞ്ഞിനെ മുകളിലേക്ക് ഉയർത്താൻ തുണി സഞ്ചി വേണമെന്ന നിർദേശത്തെ തുടർന്ന് തന്റെ മകനായി തുണി സഞ്ചി തയ്ക്കുകയാണ് ആ അമ്മ.   
 
സുജിത്തിനെ പൊക്കി എടുക്കാന്‍ തുണി സഞ്ചി വേണ്ടി വരുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞതോടെയാണ് അമ്മ കലയ് മേരി ഇത് തയ്ക്കാന്‍ ഇരുന്നത്. കരഞ്ഞിരിക്കേണ്ട സമയമല്ലെന്ന അമ്മയുടെ തിരിച്ചറിവിനെ ഏവരും പ്രശംസിക്കുന്നുണ്ട്.  കുരുന്നിനെ രക്ഷിക്കാന്‍ മനസ് തകര്‍ന്നിരിക്കുന്ന സമയവും ധൈര്യം കാണിക്കാന്‍ അമ്മയ്ക്ക് സാധിച്ചതിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളില്‍ ഏവരുടേയും സംസാരം.  
 
എന്നാല്‍ ശുഭ വാര്‍ത്ത ഇതുവരെ എത്തിയിട്ടില്ല. രക്ഷാശ്രമത്തിന് ഇടയില്‍ കുഞ്ഞ് കൂടുതല്‍ താഴ്ചയിലേക്ക് വീണ് പോയതായാണ് ഇപ്പോള്‍ സംശയിക്കുന്നത്. 26 അടി താഴ്ചയിലേക്കാണ് കുഞ്ഞ് വീണത്. ഇവിടെ നിന്നും ഉയര്‍ത്താനുള്ള ശ്രമത്തിന് ഇടയില്‍ 80 അടിയിലേക്ക് വീണു.  
 
കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിര്‍മിച്ച് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടി കുഴൽക്കിണറിനകത്ത് വീണിട്ട് 40 മണിക്കൂർ കഴിയുകയാണ്. എണ്‍പതടിയോളം താഴ്ചയില്‍ സമാന്തരമായി കുഴിനിര്‍മിച്ച് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രൈം ബ്രാഞ്ച് ചമഞ്ഞ് യുവതികളെ കൊള്ളയടിച്ചു, നഗ്ന ചിത്രങ്ങളെടുത്തു; ഓൺലൈൻ സെക്സ് റാക്കറ്റ് സംഘം പിടിയിൽ