‘വാച്ച് ഇഷ്ടായിട്ടോ അമ്മേയെന്ന് അവൾ മെസേജ് അയച്ചു, വീട്ടിൽ വന്നാൽ ഭക്ഷണം വാരി കൊടുത്താലേ കഴിക്കൂ, എല്ലാ ചടങ്ങിനും അവൾ വരുമായിരുന്നു’ - നെഞ്ചു തകർന്ന് നിതീഷിന്റെ അമ്മ

കല്യാണത്തെ ചൊല്ലി അവളുടെ അമ്മാവന്മാരുടെ കാല് പിടിച്ചതാണ് ഞങ്ങൾ...

Webdunia
വെള്ളി, 5 ഏപ്രില്‍ 2019 (10:50 IST)
തൃശൂർ ചിയാരത്ത് പെൺകുട്ടിയെ കാമുകൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് നാട്. മകന്റെ പ്രവ്രത്തി വിശ്വസിക്കാനാകാതെ ഞെട്ടിയിരിക്കുകയാണ് നിതീഷിന്റെ കുടുംബം. ഇത്തരത്തിൽ ക്രിമിനൽ മനോഭാവം ഉള്ള ആളല്ല തന്റെ മകനെന്ന് ഈ അമ്മ രത്നകുമാരി കേരളകൌമുദിയോട് പറഞ്ഞു.   
 
ഫേസ്ബുക്ക് വഴിയാണ് നീതുവും നിതീഷും പരിചയപ്പെടുന്നത്. ഒരു ദിവസം നീതുവിനെ നിതീഷ് സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്ന് കുടുംബക്കാർക്ക് പരിചയപ്പെടുത്തി. ആദ്യം തനിക്ക് നീതുവിനെ ഇഷ്ടമായിരുന്നില്ല എന്ന് അമ്മ പറയുന്നു. എന്നാൽ, പിന്നീട് നീതുവിന്റെ പെരുമാറ്റം കണ്ടാണ് അവളെ ഇഷ്ടപ്പെട്ടതെന്ന് നിതീഷിന്റെ അമ്മ പറയുന്നു.
 
‘മരുമോളായി അവളെ തന്നെ ഞങ്ങൾ സങ്കൽപ്പിച്ചു. കഴിഞ്ഞ ദിവസവും വിളിച്ചതാണ്. അവൾ അവസാനം മെസേജ് അയച്ചത് ‘വാച്ച് ഇഷ്ടായിട്ടോ അമ്മേ’ എന്നായിരുന്നു. രണ്ടാമത്തെ മകൻ വിദേശത്താണ്. അവൻ കൊണ്ടുവന്ന ഒരു വാച്ച് മോൾക്ക് കൊടുക്കണമെന്ന് പറഞ്ഞ് നിതീഷിന്റെ കൈവശം കൊടുത്തയച്ചിരുന്നു. അതാണ് മോൾ അങ്ങനെ മെസേജ് അയച്ചത്. എന്നാൽ, അതിനുശേഷം എന്താണ് നടന്നതെന്ന് അറിയില്ല. തിങ്കളാഴ്ചയാണ് മെസേജ് വിട്ടത്’.
 
‘വീട്ടിൽ വന്നാൽ ഞാൻ വാരി കൊടുത്താലേ അവൾ ഭക്ഷണം കഴിക്കൂ. അമ്മയില്ലാത്ത കുട്ടിയല്ലേ. അതൊക്കെ ഓർത്തപ്പോൾ വലിയ ഇഷ്ടമായിരുന്നു. വീട്ടിലെ എല്ലാ ചടങ്ങുകൾക്കും അവൾ വരാറുണ്ട്. ഓണമായാലും വിഷുവായാലും പുതിയ ഡ്രസ് എടുത്ത് അവൻ അവൾക്ക് കൊടുക്കുമായിരുന്നു. അടുത്തിടെ ഒരു ശാസ്ത്രക്രിയ നടത്തിയിരുന്നു അവന്. അതിനുശേഷം മാനസികമായി ചില പ്രശ്നങ്ങൾ അവനുണ്ട്.’
 
‘വിവാഹഭ്യർത്ഥന നിരസിക്കാനുണ്ടായ കാരണമെന്തെന്ന് അറിയില്ല. ഫെബ്രുവരിയിൽ ഇതിനെ ചൊല്ലി അവളുടെ അമ്മാവന്മാരുടെ കാല് പിടിച്ചതാണ് ഞങ്ങൾ. അവർ വലിയ ഹൈക്ലാസ് ആളുകളാണ്. ഞങ്ങൾ മിഡിൽ ക്ലാസും. അവളെ നഷ്ടപ്പെടുമോയെന്ന ഭയമുണ്ടായിരുന്നു അവന്. രാവിലെ സഹോദരൻ വിളിച്ച് നിതീഷ് എവിടെയെന്ന് ചോദിച്ചു. അവൻ ജോലിക്ക് പോയെന്ന് പറഞ്ഞപ്പോൾ ടി വി വെച്ച് നോക്കാൻ പറഞ്ഞു. ടിവിയിൽ കണ്ട വാർത്ത കേട്ട് ഞെട്ടിപ്പോയി. വിശ്വസിക്കാനായില്ല.‘ - നിതീഷിന്റെ അമ്മ പറയുന്നു.   
 
ചിയാരം സ്വദേശിനി നീതു (22) ആണ് കൊല്ലപ്പെട്ടത്. കാമുകൻ വടക്കേക്കാട് സ്വദേശിഞ്ൻ നിതീഷിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണു നിതീഷിനെ പിടികൂടി പൊലീസിലേൽ‌പ്പിച്ചത്. കൊടകര ആക്സിസ് എൻജിനീയറിങ് കോളജ് വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട നീതു. മൂന്നു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. പ്രണയത്തെ കുറിച്ച് രണ്ട് പേരുടെയും വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ, വിവാഹത്തിന് സമ്മതം അറിയിക്കാത്തതാണ് നിതീഷിനെ പ്രകോപിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പുതിയ തെളിവുകള്‍ പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണന്‍

ഇന്ധന പ്രതിസന്ധി: ഇന്ത്യ ശ്രീലങ്കയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം അയച്ചു

ഇറാനിലെ എണ്ണ കൊണ്ടുപോകുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം, ഖാര്‍ഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കുമെന്ന് ട്രംപ്

ഹോർമുസ് തുറന്നില്ലെങ്കിൽ ഖാർഗ് ദ്വീപ് തകർക്കും, 47 വർഷത്തെ കണക്ക് തീർക്കാനുണ്ടെന്ന് ട്രംപ്

പിണറായി വിജയനെ നിയന്ത്രിക്കുന്നത് മോദി, കേരളത്തിൽ എൽഡിഎഫ് ഭരിക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം: രാഹുൽ ഗാന്ധി

അടുത്ത ലേഖനം
Show comments