Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപാനികളെ അകാരണമായി അറസ്റ്റ് ചെയ്യുന്ന ശീലം പൊലീസ് ഒഴിവാക്കണം എന്ന് മനുഷ്യാവകശ കമ്മീഷൻ

മദ്യപാനികളെ അകാരണമായി അറസ്റ്റ് ചെയ്യുന്ന ശീലം പൊലീസ് ഒഴിവാക്കണം എന്ന് മനുഷ്യാവകശ കമ്മീഷൻ
, ബുധന്‍, 3 ഏപ്രില്‍ 2019 (17:33 IST)
തിരുവനന്തപുരം: മദ്യപരെ തോന്നുംപോലെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് ഒഴിവാക്കണം എന്ന നിർദേശവുമയി മനുഷ്യാവകാശ കമ്മീഷൻ. അകാരണമായി മദ്യപരെ അറസ്റ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് മനുഷ്യാവകശ കമ്മീഷൻ നിർദേശം നൽകി. 
 
കൺസ്യൂമർ ഫെഡിൽ നിന്നും ബിവറേജസ് കോർപ്പറേഷനിൽ നിന്നും മദ്യം വാങ്ങുന്നവരെ അകാരണമായി പൊലീസ് അറസ്റ്റ് ചെയ്യുന്നു എന്ന് തിരുവനന്തപുരം സ്വദേശി സുരേഷ് ബാബു പരാതിയുമായി സമീപച്ചതോടെയാണ് കമ്മീഷന്റെ നടപടി. അതേ സമയം മദ്യപിച്ച് പൊതു സ്ഥലങ്ങളിൽ പ്രശ്നം ഉണ്ടാക്കുന്നവരെയും പൊതു സ്ഥലങ്ങളിൽ മദ്യപിക്കുന്നവരെയും മാത്രമേ അറസ്റ്റ് ചെയ്യാറുള്ളു എന്നും ഇവരെ മതിയായ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കാറുണ്ട് എന്നും സംസ്ഥാന പൊലീസ്, കമ്മീഷന് മറുപടി നൽകി. 
 
പരാതിക്കിടവരാത്തെ രീതിയിൽ മാത്രമേ പൊലീസ് മദ്യപർക്കെതിരെ നടപടി സ്വീകരിക്കാവു എന്ന് കമ്മീഷന്റെ നിർദേശത്തെ തുടർന്ന് മദ്യപിച്ചു എന്ന കാരണത്താൽ ആരെയും അറസ്റ്റ് ചെയ്യരുത് എന്ന് തിരുവന്തൊപുരം സിറ്റി ഡെപ്യുട്ടി കമ്മീഷ്ണർ അസിസ്റ്റന്റ് കമ്മീഷ്ണർമാർക്ക് നിർദേശം നൽകി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിലയിൽ വലിയ കുറവ് വന്നേക്കും, ഐ ഫോൺ 7 മെയ്ഡ് ഇൻ ഇന്ത്യ ഉടൻ വിപണിയിലേക്ക് !