ഞാനുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ ആരും ഒന്നും പറയില്ല; കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Webdunia
ബുധന്‍, 8 ജനുവരി 2020 (16:50 IST)
പറ്റ്ന: ബീഹാറിലെ പറ്റ്നയിൽ കൊളേജ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിർത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. പറ്റ്നയിലെ എസ്‌കെ പുരയിലുള്ള ഷോപ്പിങ് മാളിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയാണ് രണ്ടുപേർ ചേർന്ന് പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. തുടർന്നും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.
 
രണ്ട് ദിവസം മുൻപ് മാളിൽ വച്ച് താനുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ പ്രതി ആവശ്യപ്പെട്ടിരുന്നു. താൻ പ്രദേശത്തെ ഒരു ഗുണ്ടയാണ് എന്നും അതിനാൽ തന്റെ കൂടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് ആരും ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ഭീഷണി. എന്നാൽ പെൺകുട്ടി ഇയാളിൽ നിന്നു ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ അതേ മാളിൽ വച്ച് കഴിഞ്ഞ ദിവസം പ്രതി യുവതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
 
ഓടി രക്ഷപ്പെടുന്നതിനിടെ മാളിന്റെ പാർക്കിങ് ഏരിയയിൽനിന്നും പെൺക്കുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പാടലിപുത്രയിലെ ഫ്ലാറ്റിലെത്തിച്ചാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. തുടർന്നും ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിൽ വച്ച് വീണ്ടും പീഡനത്തിന് ഇരയാക്കാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള: എ പത്മകുമാറിന്റെ ജാമ്യ അപേക്ഷ കൊല്ലം വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും

Rahul Mamkootathil: രാഹുല്‍ മുങ്ങിയത് യുവനടിയുടെ കാറില്‍ തന്നെ; അന്വേഷണസംഘം ചോദ്യം ചെയ്യും

കടുവകളുടെ എണ്ണമെടുക്കാന്‍ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കണ്ടെത്തി

ബോണക്കാട് ഉള്‍വനത്തില്‍ കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥയടക്കം മൂന്നുപേരെ കാണാനില്ല

ജയിലിനുള്ളില്‍ നിരാഹാര സമരം ആരംഭിച്ച് രാഹുല്‍ ഈശ്വര്‍; ഭക്ഷണം ഇല്ല, വെള്ളം കുടിക്കുന്നു

അടുത്ത ലേഖനം
Show comments