Select Your Language

Notifications

webdunia
webdunia
webdunia
webdunia

താതകണ്വൻ തപോവനത്തിൽനിന്നും ഇനിയും മടങ്ങിയെത്തിയില്ലെ ശങ്കുന്തളേ...? ദുഷ്യന്തനും ശകുന്തളയുമായി സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് !

വാർത്ത
, ബുധന്‍, 8 ജനുവരി 2020 (14:08 IST)
ന്യൂജനറേഷൻ സെക്സി സേവ്‌ ദ ഡേറ്റ് ഫോട്ടോ ഷൂട്ടുകൾ അടുത്തിടെയാണ് വലിയ വിവാദമായി മാറിയത്. എന്നാൽ വിവാദങ്ങളേതുമില്ലാതെ ഓരോ പഴമയിലേക്ക് മടങ്ങിപ്പോയിരിക്കുകയാണ് ഒരു മലയാളി സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട്. വധൂവരൻമാർ ദുഷ്യന്തനും ശകുന്തളയുമായി മറിയിരിക്കുന്നു. ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. 

 
ഹാഗി ആഡ്സ് ആൻഡ് വെഡ്ഡിങ്സ് എന്ന കമ്പനിയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് ഫോട്ടോഷൂട്ട് നടത്തിയത്. വധു ആശ്രമ കന്യകയെ പോലെയും. വരൻ ദുഷ്യന്ത മഹാരാജാവിനെ പോലെയും വസ്ത്രം ധരിച്ചിരിക്കുന്നു  
 
ശകുന്തള ദർഭ മുനകൊണ്ട് തിരിഞ്ഞു നോക്കുന്നതും. ദുഷ്യന്തന് ശകുന്തള ദാഹജലം പകർന്നു നൽകുന്നതും, ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളുമെല്ലാം ചിത്രങ്ങളിൽ കാണാം. കാനഡയിൽ വിവിൽ എഞ്ചിനിയറായ കായംകുളം സ്വദേശി ജിനുവാണ് ചിത്രങ്ങളിലെ ദുഷ്യന്ത മഹാരാജാവ്, തിരുവനന്തപുരം സ്വദേശിയായ ആരതിയാണ് ശകുന്തള.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം കണ്ടെത്തി നാസ, ജീവൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ എന്ന് കണ്ടെത്തൽ