Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

'മനസ്സമാധാനമാണ് എല്ലാത്തിലും വലുത്, അത് നൽകാൻ കഴിയുന്ന ഒരാൾ കൂടെയുണ്ട്' !

വാർത്ത
, ബുധന്‍, 8 ജനുവരി 2020 (16:14 IST)
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരേ ഒരു ലേഡി സൂപ്പസ്റ്റാർ മാത്രമാണുള്ളത്. അത് പ്രേക്ഷകരുടെ സ്വന്തം നയൻതാരയാണ്. നയൻതരയുടെ ചിത്രങ്ങളെല്ലാം തീയറ്ററിൽ വലിയ വ്ജയം നേടുകയാണ്. താരമൂല്യവും ആരാധകരുടെ എണ്ണവും ഒരുപോലെ വർധിക്കുന്നു. എപ്പോഴും സന്തോഷത്തോടെയും എനർജെറ്റിക്കായുമാണ് നയൻതാരയെ കാണാറുള്ളത്, അതിന് പിന്നിലെ കാരണം തുറന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ താരം.
 
ജീവിതത്തില്‍ ഒരാള്‍ക്ക് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസ്സമാധാനമാണ്. അത് ചിലപ്പോള്‍ നല്‍കുന്നത് നമ്മുടെ അച്ഛനോ അമ്മയോ ആകാം അല്ലെങ്കില്‍ ഭാര്യയാകാം ഭര്‍ത്താവാകാം. ഇനി ചിലപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുന്നയാള്‍ പോലുമാകാം. എന്റെ സ്വപ്നങ്ങള്‍ സ്വന്തം സ്വപ്നങ്ങളായി ഏറ്റെടുത്ത് അതിനെ പിന്തുണയ്ക്കുന്ന ഒരാള്‍ ഒപ്പം നടക്കുമ്പോള്‍ മനസ്സിന് കൂടുതല്‍ സമാധാനം കിട്ടും. അതാണ് ഇപ്പോള്‍ എപ്പോഴും സന്തോഷവതിയായി എന്നെ കാണാന്‍ കാരണം.
 
ഇപ്പോള്‍ ഞാൻ ഏറെ സന്തോഷവതിയാണ് അത് നിങ്ങള്‍ക്ക് എന്റെ മുഖത്ത് നിന്നും വായിച്ചറിയാന്‍ കഴിയുന്നുണ്ട് എന്നാണ് എനിക്ക് തോന്നുത്'. വിഘ്‌നേഷ് ശിവന്റെ പേരെടുത്ത് പറയാതെയായിരുന്നു തന്റെ സന്തോഷത്തിന് പിന്നിലെ ആൾ അരാണെന്ന് താരം തുറന്നുപറഞ്ഞത്. സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമുള്ള ദർബാറാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത ചിത്രം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്രഹ്‌മാണ്ഡ റിലീസുമായി വണ്‍, വിഷു മുതല്‍ കേരളക്കര മമ്മൂട്ടി ഭരിക്കും !