ഡൽഹി: രണ്ട് മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം എട്ടാം നിലയിൽ ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്നും ചാടി ദമ്പതികൾ ആത്മ.ഹത്യ ചെയ്തു. ഡൽഹിയിൽ ഗാസിയാബദിൽ ഇന്ന് രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇവർക്കൊപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു സ്തീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇവർ മരണപ്പെട്ടയാളുടെ ബിസിനസ് പങ്കാളിയാണ് എന്നും, രണ്ടാം ഭാര്യയാണ് എന്നുമെല്ലാം വർത്തകൾ പ്രചരിക്കുന്നുണ്ട്. വൈഭവ് ബന്ദിലെ ഇവരുടെ വീട്ടിൽനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇവർ ആത്മഹത്യ ചെയ്തത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.‘
ആത്മഹത്യകുറിപ്പിനൊപ്പം പണവും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തങ്ങളുടെ സംസ്കാരത്തിന് ഈ പണം ഉപയോഗിക്കണം എന്ന് ആത്മഹത്യ കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. 13 വയസുള്ള ആൺകുട്ടിയും 11 വയസുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. കഴുത്തറുക്കും മുൻപ് ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.