Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റം, റെയിഡിന് പ്രത്യേക സംഘത്തിന് രൂപംനൽകി എക്സൈസ്

വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റം, റെയിഡിന് പ്രത്യേക സംഘത്തിന് രൂപംനൽകി എക്സൈസ്
, ചൊവ്വ, 3 ഡിസം‌ബര്‍ 2019 (16:45 IST)
തിരുവനന്തപുരം: അബ്‌കാരി നിയമപ്രകാരം വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റമെന്ന് വ്യക്താമാക്കി എക്സൈസ് വകുപ്പ്, ക്രിസ്തുമസും ന്യൂയറും പ്രമാണിച്ച് പല വീടുകളിലും വൈൻ തയ്യാറാക്കുന്നതായി പൊലീസിന് വിവരം ലഭിച്ചതോടെയാണ് ഇതു വ്യക്തമാക്കിക്കൊണ്ട് എൿസൈസ് സർക്കുലർ പുറത്തിറക്കിയത്.
 
തിരുവനന്തപുരം വേളിയിലെ ഒരു വീട്ടിൽ നിന്ന് വൈൻ ഉണ്ടാക്കാനായി സൂക്ഷിച്ചിരുന്ന പുളിപ്പിച്ച പഴങ്ങൾ എക്‌സൈസ് പിടികൂടിയിരുന്നു. 40 ലിറ്റർ ആണ് എക്സൈസ് പിടികൂടിയത്. വൈൻ ഉണ്ടാക്കാൻ ശ്രമിച്ചവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ മദ്യവും വാറ്റും, വൈൻ നിർമ്മാണവും പിടികൂടുന്നതിനായി സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരിൽ പ്രത്യേക സംഘത്തിന് എക്സൈസ് രൂപം നൽകി. നിരീക്ഷണം ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. 
 
ക്രിസ്തുമസ് അടുത്തതോടെ ഹോം മെയ്ഡ് വൈൻ എന്ന പേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പടെ വിൽപ്പന വ്യാപകമായതോടെയാണ് വീട്ടിൽ വൈൻ ഉണ്ടാക്കുന്നത് ജാമ്യമില്ലാ കുറ്റമാണെന്ന് മുന്നറിയിപ്പുമായി എക്സൈസ് രംഗത്തെത്തിയത്. വൈൻ ഉണ്ടാക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കരുത് എന്ന് അബ്കാരി നിയമത്തിൽ പ്രത്യേകം നിർദേശം ഉണ്ട് എങ്കിലും ഇത്തരത്തിലുള്ള നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേട്ടയാടുന്നതിനിടയിൽ അച്ചന്റെ തോക്കിൽനിന്നും വെടിയേറ്റ് ബാലൻ മരിച്ചു, അവയവ ദാനത്തിലൂടെ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷിച്ച് മതാപിതാക്കൾ