Webdunia - Bharat's app for daily news and videos

Install App

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു

Webdunia
വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:02 IST)
പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവയ്‌പ്പില്‍ യുവാവ് കൊല്ലപ്പെട്ടു. രാജസ്ഥാനിലെ അല്‍വാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ടയാളുടെ പേരുവിവരങ്ങള്‍ അതികൃതര്‍ പുറത്തു വിട്ടിട്ടില്ല.

അഞ്ചംഗ സംഘം നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ടിവരുന്നുവെന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് പൊലീസിന്റെ നടപടി. റോഡുകളില്‍ ബാരിക്കേഡുകള്‍ വെച്ച് പൊലീസ് മാര്‍ഗതടസം സൃഷ്‌ടിച്ചുവെങ്കിലും ബാരിക്കേഡുകള്‍ തകര്‍ത്ത് സംഘം അതിവേഗത്തില്‍ വാഹനത്തില്‍ കടന്നു പോയി.

സംഘത്തിന് പിന്നാലെ എത്തിയ പൊലീസ് ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് വെടിവയ്‌പ്പില്‍ ചിലര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്.  അതേസമയം, പൊലീസിനെതിരെ വെടിവയ്‌പ്പ് ഉണ്ടായപ്പോള്‍ പൊലീസ് തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എസ്പി രാഹുല്‍ പ്രകാശ് അവകാശപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

റെഡ് അലര്‍ട്ട്: സംസ്ഥാനത്ത് നാലുജില്ലകളില്‍ അതിതീവ്രമഴയ്ക്ക് സാധ്യത; മൂന്നുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കൊച്ചിയില്‍ മൂന്നുവയസുകാരിയെ നദിയിലേക്ക് വലിച്ചെറിഞ്ഞ സംഭവം; പെണ്‍കുട്ടിയുടെ മാതാവ് അറസ്റ്റില്‍

മനോരമ വരെ മറുകണ്ടം ചാടി, മാധ്യമങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ അമിതമായി പുകഴ്ത്തുന്നു; കോണ്‍ഗ്രസില്‍ അതൃപ്തി

മൂന്നര വയസ്സുകാരിയെ പുഴയിലേക്ക് എറിഞ്ഞു; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തും

Kerala Weather: ചക്രവാതചുഴി, അറബിക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കാലവര്‍ഷം കേരളത്തിലേക്ക്, കുടയെടുക്കാന്‍ മറക്കല്ലേ !

അടുത്ത ലേഖനം
Show comments