വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം
വിചാരണ പൂര്‍ത്തിയായി; ജിഷ വധക്കേസില്‍ വിധി ചൊവ്വാഴ്ച - കേസില്‍ ഒരു പ്രതി മാത്രം
പെരുമ്പാവൂരിലെ നിയമ വിദ്യാർഥി ജിഷ കൊലപാതക കേസിന്റെ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും. കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പൂർത്തിയാക്കി. അസം സ്വദേശിയായ അമീറുൽ ഇസ്‌ലാം ആണ് കേസിലെ ഏകപ്രതി.
അമീറുലിനെ ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ കോടതി നേരത്തെ പൂര്‍ത്തിയാക്കി. കഴിഞ്ഞമാസം 22നാണ് കേസിൽ അന്തിമ വാദം ആരംഭിച്ചത്. നവംബർ നേരിട്ടു ചോദ്യംചെയ്യുന്ന നടപടി വിചാരണക്കോടതി പൂർത്തിയാക്കി. രണ്ടു ദിവസം കൊണ്ടാണ് ഇതു പൂർത്തിയായത്.
കേസില്‍ രണ്ട് പ്രതികളുണ്ടെന്ന സൂചനകള്‍ ആദ്യം പൊലീസ് പുറത്തുവിട്ടിരുന്നെങ്കിലും പിന്നീട് അമീറുലിലേക്ക് മാത്രമായി കേസ് ഒതുങ്ങുകയായിരുന്നു.
2016 ഏപ്രിൽ 28നാണ് ജിഷ സ്വന്തം വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്. വൈകുന്നേരം 5.30 നും ആറിനുമിടയിൽ പെരുമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അമീറുല്‍ പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തി എന്നതാണ് കേസ്.