Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്

കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്

കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കണം; നടിയ ആക്രമിച്ച കേസില്‍ ദിലീപിന് സമന്‍സ്
കൊ​ച്ചി , ബുധന്‍, 6 ഡിസം‌ബര്‍ 2017 (19:11 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപിന് കോടതിയുടെ സമന്‍സ്. കേ​സി​ൽ അ​ന്വേ​ഷ​ണ​സം​ഘം സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് അ​ങ്ക​മാ​ലി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ച​ത്.

ഈ ​മാ​സം 19ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടു ഹാ​ജ​രാ​കാ​നാ​ണു സ​മ​ൻ​സി​ൽ നി​ർ​ദേ​ശം. ദി​ലീ​പി​നെ കൂ​ടാ​തെ, കേ​സി​ലെ പ്ര​തി​ക​ളാ​യ വി​ഷ്ണു, മേ​സ്തി​രി സു​നി​ൽ എ​ന്നി​വ​ർ​ക്കും കോ​ട​തി സ​മ​ൻ​സ് കൈ​മാ​റി. കേസില്‍ ആകെ 11 പ്രതികളാണുള്ളത്. വിചാണയ്ക്ക് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടനെ വിളിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.

ക​ഴി​ഞ്ഞ മാ​സം 22നു അന്വേഷണ സംഘം സമര്‍പ്പിച്ച  1542 പേ​ജു​ള്ള കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. ദിലീപിനെ എട്ടാം പ്രതിയാക്കിയാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ അടക്കം പതിനേഴോളം വകുപ്പുകളാണ് താരത്തിനെതിരെ കുറ്റപത്രത്തിൽ ചുമത്തിയിട്ടുള്ളത്.

കു​റ്റ​പ​ത്ര​ത്തി​ൽ ദി​ലീ​പി​ന്‍റെ മു​ൻ ഭാ​ര്യ മ​ഞ്ജു​വാ​ര്യ​ർ ഉ​ൾ​പ്പെ​ടെ 355 സാ​ക്ഷി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ അ​മ്പതോളം​ പേ​ർ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള​വ​രാ​ണ്. മൊ​ബൈ​ൽ ഫോ​ണ്‍ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 400 രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ർ​പ്പി​ച്ചി​രു​ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ​ല​പ്പു​റം പാ​സ്പോ​ർ​ട്ട് ഓ​ഫീ​സ് അ​ട​ച്ചുപ്പൂട്ടിയ നടപടി കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചു; പാ​സ്പോ​ർ​ട്ട് ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​രാ​ൻ ഉത്തരവ്