തിരുവനന്തപുരം കാട്ടാക്കടയില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം - ദൃശ്യങ്ങള്‍ പുറത്ത്

തലസ്ഥാനത്ത് സിപിഐഎം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

Webdunia
ഞായര്‍, 19 നവം‌ബര്‍ 2017 (14:06 IST)
തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിനുനേരെ ആക്രമണം. സിപിഎം തൂങ്ങാംപാറ ബ്രാഞ്ച് കമ്മിറ്റി അംഗവും ദേശാഭിമാനി ഏജന്റുമായ ശശി കുമാറിനെയാണ് രണ്ടംഗ ആക്രമി സംഘം വെട്ടിയത്. പത്രക്കെട്ടുമായി രാവിലെ ബൈക്കില്‍ പോകുന്നതിനിടയില്‍ ശശി കുമാറിനെ ചവിട്ടി വീഴുത്തുകയും തുടര്‍ന്ന് വടിവാളുമായി അക്രമിസംഘം കുമാറിനെ ഓടിച്ചിട്ടു വെട്ടുകയായിരുന്നു. കാട്ടാക്കട ബസ്റ്റാന്‍ഡിന് സമീപത്തുവച്ചാണ് സംഭവം നടന്നത്.  
 
ആളുകളെത്തുമ്പോഴേക്കും അക്രമി സംഘം ബൈക്കില്‍ രക്ഷപ്പെടുകയാണുണ്ടായത്. പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എസ്ഡിപിഐ-സിപിഐഎം സംഘര്‍ഷം തുടരുകയാണ്. അതിന്റെ തുടര്‍ച്ചായിട്ടായാണ് ഇന്നത്തെ ആക്രമമെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നാണ് സിപിഎം പറയുന്നത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

സിനിമ നിര്‍ത്തിയപ്പോള്‍ വരുമാനം ഇല്ല; കേന്ദ്രമന്ത്രി സ്ഥാനം ഒഴിയാന്‍ ആഗ്രഹം പ്രകടിപ്പിച്ച് സുരേഷ് ഗോപി

രാത്രി 12:30ന് എന്തിന് പുറത്തുപോയി?, മെഡിക്കൽ വിദ്യാർഥിയുടെ റേപ്പ് കേസിൽ വിവാദ പരാമർശം നടത്തി മമതാ ബാനർജി

ഗാസയിലെ യുദ്ധം അവസാനിപ്പിച്ചു, ഇപ്പോള്‍ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മില്‍ യുദ്ധമാണെന്ന് കേള്‍ക്കുന്നു: ഡൊണാള്‍ഡ് ട്രംപ്

ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാസ്പോര്‍ട്ട് ഇല്ലാതെ എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന മൂന്ന് പേര്‍ ആരാണന്നെറിയാമോ?

കരയരുതേ കുഞ്ഞേ! അപൂര്‍വ രോഗവുമായി മല്ലിട്ട് ഒരു വയസുകാരി; കരയുമ്പോള്‍ കണ്ണുകള്‍ പുറത്തേക്ക് വരുന്ന അപൂര്‍വ രോഗം

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം, ചക്രവാതചുഴി; തകര്‍ത്തു പെയ്യാന്‍ തുലാവര്‍ഷം

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടിയെടുത്തത് ആരോപണം ശരിയാണെന്ന് ബോധ്യപ്പെട്ടപ്പോള്‍: രമേശ് ചെന്നിത്തല

കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

അടുത്ത ലേഖനം
Show comments