രാഷ്ട്രീയ തർക്കങ്ങളല്ല, സർക്കാരിന്റെ പദ്ധതികളും വികസനവുമാണ് ചർച്ച ചെയ്യേണ്ടത്: കെ കെ ശൈലജ
സിപിഐ-സിപിഎം തർക്കം സർക്കാരിനെ ബാധിച്ചിട്ടില്ല: കെ.കെ.ശൈലജ
തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഐ-സിപിഎം തർക്കം സർക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടതുമുന്നണി ഇപ്പോഴും ശക്തമായിതന്നെയാണ് നിലകൊള്ളുന്നതെന്നും മന്ത്രി പറഞ്ഞു.
മുന്നണിയിലെ എല്ലാ പ്രശ്നങ്ങളും അവിടെത്തന്നെ പറഞ്ഞുതീർക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാഷ്ട്രീയ തർക്കങ്ങളേക്കാള് ഉപരി സർക്കാരിന്റെ പദ്ധതികളും വികസനവുമാണ് ചർച്ചയ്ക്കു വിധേയമാക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.