എട്ട് ദിവസം പ്രായമുള്ള കുഞ്ഞിന് തന്റെ നിറമില്ലാത്തതിനാല്‍ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
ജനിച്ച കുട്ടിയ്ക്ക് തന്റെ നിറമില്ലെന്ന് പറഞ്ഞ് അമ്മ കഴുത്ത് ഞെരിച്ച് കൊന്നു
Publish Date: Mon, 11 Dec 2017 (09:25 IST)
Updated Date: Mon, 11 Dec 2017 (09:29 IST)
ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് തന്റെ നിറമില്ലെന്ന് പറഞ്ഞ് അമ്മ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നു. നാടിനെ മൊത്തം നടുക്കിയ ഈ സംഭവം നടന്നത് കോട്ടയം ജില്ലയിലാണ്. കഴുത്തിന് ചുറ്റും തുണി ചുറ്റി ശ്വാസം മുട്ടിച്ചാണ് കുഞ്ഞിനെ കൊന്നതെന്ന ഇവര്‍ പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം കുട്ടിക്ക് അനക്കമില്ല എന്ന് സന്ധ്യ ഭര്‍ത്താവിനോട് പറഞ്ഞു. പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നുള്ള പരിശോധനക്കിടെ കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ ആണ് പൊലീസില്‍ വിവരമറിയിച്ചത്.
AISWARYA
Publish Date: Mon, 11 Dec 2017 (09:25 IST)
Updated Date: Mon, 11 Dec 2017 (09:29 IST)