Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം

ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബൻ സെറ്റിലുണ്ടായിരുന്നു

കുഞ്ചാക്കോ ബോബന്റെ സിനിമാ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം
, തിങ്കള്‍, 11 ഡിസം‌ബര്‍ 2017 (09:05 IST)
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സെറ്റിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. ഛായാഗ്രാഹകൻ ശ്രീജിത്ത് വിജയൻ സംവിധാനം ചെയ്യുന്ന ‘കുട്ടനാടൻ മാർപ്പാപ്പ’ എന്ന സിനിമയുടെ സെറ്റിലാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം അഴിച്ചുവിട്ടത്. 
 
ആലപ്പുഴ കൈനകരിയിൽ രാത്രി വൈകിയും ചിത്രീകരണം നടക്കുന്നതിനിടെയാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ നിർമാണ സാമഗ്രികൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതുമൂലം ചിത്രീകരണം നിർത്തിവെച്ചു.
 
ആക്രമണം നടക്കുമ്പോൾ കുഞ്ചാക്കോ ബോബനും സലിം കുമാറും ഉൾപ്പടെ നാനൂറിലേറെപ്പേർ സെറ്റിൽ ഉണ്ടായിരുന്നു. അലമാര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി രവിയാണ് കുഞ്ചാക്കോ ബോബന്റെ നായികയാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹിന്ദുത്വ അജണ്ടയെ എതിർക്കുന്നത് സി പി എം മാത്രം, അതുകൊണ്ട് ബി ജെ പി ആക്രമിക്കുന്നതും സിപിഎമ്മിനെ: എം എം മണി