ഷാർജയിൽ ഇന്ത്യക്കാരിയെ ഭർത്താവ് കൊന്ന് വിടിനുള്ളിൽ കുഴിച്ചു മൂടി, എന്നിട്ട് വീട് വാടകക്ക് എന്ന് ബോർഡ് പുറത്തു സ്ഥാപിച്ച് മക്കളുമായി രാജ്യം വിട്ടു

Webdunia
വെള്ളി, 27 ഏപ്രില്‍ 2018 (15:27 IST)
ഇന്ത്യക്കാരിയായ യുവതിയുടെ മൃതദേഹം ഷാർജയിലെ വീടിനകത്ത് കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. ഷാർജയിലെ മൈസലൂണിലാണ് വീടിനകത്തു കുഴിച്ചു മൂടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മുപ്പത്തിയാറുകാരിയായ യുവതിയുടെ ഭർത്താവ് കൊന്ന് കുഴിച്ചു മൂടിയതാണ് എന്നാണ് പൊലീസിന്റെ പ്രാധമിക നിഗമനം. ഇയാൾ ഇപ്പോൾ നാട്ടിലാണ് എന്നാണ് സൂചന.
 
സംഭവം നടന്ന്‌ ഒരു മാസത്തിനു ശേഷമാണ് യുവതിയൂടെ മൃതദേഹം കണ്ടെത്തുന്നത്. സഹോദരിയെക്കുറിച്ച് വിവരൊമൊന്നുമില്ലാത്ത സാഹചര്യത്തിൽ യുവതിയുടെ സഹോദരൻ ഷാർജയിലെത്തുകയും പൊലിസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് വീടിന്റെ ഒരു ഭാഗത്ത് ടൈൽ‌സ് ഇളകി കിടക്കുന്നതായി കണ്ടത്. തുടർന്ന് ഈ ഭാഗത്തു നിന്നും പൊലീസ് മൃതദേഹം കണ്ടെത്തുകയായിരുന്നു. 
 
അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഫൊറൻസിക് പരിശോധനക്കായി സൂക്ഷിച്ചിരിക്കുകയാണ്. കണ്ടെത്തിയത് തന്റെ സഹോദരിയുടെ തന്നെ മൃതദേഹമാണെന്ന്‌ സഹോദരൻ തിരിച്ചറിഞ്ഞിട്ടുണ്ട്
 
നാട്ടിലേക്ക് മടങ്ങും മുൻപ് ഭർത്താവ് വീടിനു മുൻപിൽ വാടകക്ക് എന്ന് ബോർഡ് സ്ഥാപിച്ചിരുന്നു രണ്ട് മക്കളേയും കൂട്ടിയാണ് ഇയാൾ നാട്ടിലേക്കു കടന്നതെന്നാണ് കരുതുന്നത്. ഇയാൾക്ക് രണ്ട് ഭാര്യമാരുള്ളതായും കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനു കാരണം എന്നുമാണ് പൊലീസിന്റെ പ്രാധമിക നിഗമനം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സാരി ധരിച്ചതിനെ തുടര്‍ന്ന് അപകടം; അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് പ്രിന്റിംഗ് പ്രസ്സ് ജീവനക്കാരിക്ക് ദാരുണാന്ത്യം

തദ്ദേശ തിരഞ്ഞെടുപ്പ്: പരസ്യപ്രചാരണം നാളെ അവസാനിക്കും

തലയോലപ്പറമ്പില്‍ യുവാവ് ട്രക്കിലെ എല്‍പിജി സിലിണ്ടറിന് തീയിട്ടു, വന്‍ ദുരന്തം ഒഴിവായി

കോടതിയുടെ 'കാലുപിടിച്ച്' രാഹുല്‍ ഈശ്വര്‍; അതിജീവിതയ്‌ക്കെതിരായ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് അറിയിച്ചു

ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി,കാസർകോട് ജില്ലാ കളക്ടർ

അടുത്ത ലേഖനം
Show comments