Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബിജെപി എം എൽ എയെ വധിച്ച ഗുണ്ടാ നേതാവ് ജെയിലിനുള്ളിൽ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു

ബിജെപി എം എൽ എയെ വധിച്ച ഗുണ്ടാ നേതാവ് ജെയിലിനുള്ളിൽ സഹതടവുകാരന്റെ വെടിയേറ്റ് മരിച്ചു
, തിങ്കള്‍, 9 ജൂലൈ 2018 (16:13 IST)
ലക്നൌ: ബിജെപെ എം എൽ എയെ വധിച്ച കേസിലെ പ്രതിയായ ഗുണ്ടാ തലവൻ ഉത്തർപ്രദേശിലെ ബാഗ്പത് ജെയിലിൽ വെടിയേറ്റ് മരിച്ചു. മുന്ന ബജ്‌രംഗി എന്നായാളാണ് ജെയിലിനുള്ളിൽ വെടിയേറ്റ് മരിച്ചത്ത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ബജ്‌രംഗിയെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് കൊലപതകം. 
 
കഴിഞ്ഞ ദിവസമാണ് ഝാന്‍സിയിലെ ജയിലില്‍ നിന്നും ബാഗ്പതിലേക്ക് ഇയാളെ മാറ്റിയത്. 2005ൽ ബിജെ പി എം എൽ എയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് കൊല്ലപ്പെട്ട മുന്ന ബജ്‌രംഗി. സഹ തടവുകാരാനാണ് നിറയൊഴിച്ചത് എന്നാണ് പ്രാഥമിക നിഗമനം. വെടിയേറ്റ ഉടൻ തന്നെ ഇയാൾ മരണപ്പെട്ടു.
 
സംഭവത്തിൽ സർക്കാർ ജുഡിഷ്യൻ അന്വേഷണം പ്രഖ്യാപിച്ചു. ജെയിൽ വാർഡനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.  അതേസമയം വ്യാജ ഏറ്റുമുട്ടലിൽ മുന്നയെ കൊലപ്പെടുത്താൻ ഗൂഡാലോചന നടക്കുന്നതായി ഇയാളുടെ ഭാര്യ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പരാതി നൽകിയിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം വാർഷികത്തിൽ 4 രൂപക്ക് 55 ഇഞ്ച് എം ഐ എൽഇഡി സ്മാർട്ട് ടി വി നൽകാനൊരുങ്ങി ഷവോമി