Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു

പണം മോഷ്ടിച്ചെന്നാരോപിച്ച് പത്ത് വയസുകാരനെ അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു
, വെള്ളി, 27 ജൂലൈ 2018 (15:43 IST)
കണ്ണൂർ: പണം മോഷ്ടിച്ചെന്നാരോപിച്ച് അമ്മ പത്തു വയസുക്കാരന്റെ ദേഹത്ത് ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. പയ്യന്നൂരിലെ മാതമംഗലത്താണ് സംഭവം നടന്നത്. പണം മോഷ്ടിച്ചെന്നാരോപിച്ച് മകന്റെ കയ്യിലും കാലിലും പുറത്തും അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുകയായിരുന്നു. അമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചതായി കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 
 
മാതമംഗലം ഹൈസ്കൂളിലെ അഞ്ചാംക്ലാസ് വിദ്യർത്ഥിയാണ് കുട്ടി. കുട്ടിയുടെ അച്ഛൻ നേരത്തെ മരിച്ചതാണ്. അമ്മയോടൊപ്പമാണ് കുട്ടി കഴിയുന്നത്. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റ മുറിവ് കണ്ട അമ്മൂമ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പച്ചമരുന്ന് ചികിത്സ നൽകിയിരുന്നു എങ്കിലും മുറിവ് ഉണങ്ങിയിരുന്നില്ല. 
 
കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ വൃണങ്ങൾ ശ്രദ്ധയിൽ പെട്ടതോടെ നാട്ടുകാർ തിരക്കിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. നാട്ടുകാരാണ് വിവരം ചൈൽഡ് ലൈനിലും പൊലീസിലും അറിയിക്കൂന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മത വിശാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല': ദേശിയ വനിത കമ്മീഷന്റെ നിലപാട് തള്ളി കണ്ണന്താനം