Publish Date: Fri, 27 Jul 2018 (13:23 IST)
Updated Date: Fri, 27 Jul 2018 (13:25 IST)
സാംസങ്ങിന്റെ പുതിയ വയർലെസ് ഇയർ ബാൻഡ് ഗിയര്‍ ഐകോണ്‍ എക്‌സീ വിപണിയിൽ അവതരിപ്പിച്ചു. ചെവിക്കുള്ളിൽ കൃത്യമയി ഒതുങ്ങി നിൽക്കാവുന്ന തരത്തിലാണ് പുതിയ ഇയർ ബാൻഡിന്റെ രൂപകൽപന ചെയ്തിരിക്കുന്ന്ത്. അഞ്ച് മണിക്കൂർ വരെ ഇതിന് ബാറ്ററി ബാക്കപ്പ് ലഭിക്കും.
കോളുകളും സന്ദേസങ്ങളും സ്വീകരിക്കാനും. സംഗീതമാസ്വദിക്കാനുമാകുന്ന തരത്തിലാണ് ഇയർ ബാൻഡ് ഒരുക്കിയിരിക്കുന്നത്. വോയിസ് കൻട്രോൾ സംവിധാനത്തിലൂടെണ് കോളുകളും സന്ദേശൺഗളും സ്വീകരിക്കാനാവുക.
സംഗീതം സ്റ്റോർ ചെയ്തു വെക്കുന്നതിനായി 4 ഗി ബി ഇന്റേർണൽ മെമ്മറിയും പുതിയ ഐകോണ്‍ എക്‌സീൽ ഒരുക്കിയിട്ടുണ്ട്. പൂർണമായും വയർ രഹിതമായും അത്യാധുനിക സംവിധാനങ്ങൾ ഒരുക്കിയുമാണ് പുതിയ ഇയർ ബാൻഡ് ഐകോണ്‍ എക്‌സിനെ പുറത്തിറകിയിരിക്കുന്നത് എന്ന്. സാംസങ് ഇന്ത്യ മൊബൈല്‍ ബിസിനസ് ജനറല്‍ മാനേജര്‍ ആദിത്യ ബബ്ബര്‍ വ്യക്തമാക്കി.