17 കാരനെ സ്കൂളിൽ നിന്നും പുറത്തേക്ക് വിളിച്ചുവരുത്തി കുത്തി കൊലപ്പെടുത്തി

Webdunia
വെള്ളി, 27 ജൂലൈ 2018 (20:16 IST)
മുംബൈ: പതിനേഴുകാരനായ പ്ലസ് ടു വിദ്യാർത്ഥിയെ സ്കൂളിനു പുറത്തേക്ക് വിളിച്ചു വരുത്തി കുത്തി കൊലപ്പെടുത്തി. മുംബൈയിലെ ബാന്ദപ്പിലാണ് സംഭവം. ടവൽ കൊണ്ട് മുഖം മറച്ചെത്തിയ യുവാവ് വിദ്യാർത്ഥിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 
മുഖം മറച്ചെത്തിയ യുവാവ് സ്കൂളിലെത്തി വിദ്യർത്ഥിയുമായി സംസാരിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും സ്കൂളിനു പുറത്തേക്ക് പോയി വെളിയിലെത്തിയതോടെ യുവാവ് വിദ്യാർത്ഥിയുടെ നെഞ്ചിൽ ആവർത്തിച്ചു കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
 
പ്രണയവുമായി ബന്ധപ്പെട്ട ശത്രുതയാവാം കൊലപാതകത്തിന് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുറേ നേരം കഴിഞ്ഞും വിദ്യാർത്ഥി തിരികെ എത്താതായതോടെ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിലാണ് വിദ്യാത്ഥിയെ രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. 
 
ഉടൻ തന്നെ അധ്യാപകരെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മർണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷനം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളിയെ കണ്ടെത്താനായി സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ് പൊലീസ് ഉപ്പോൾ. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

വര്‍ക്ക് ഫ്രം ഹോം രാജ്യത്ത് തിരിച്ചുവരുന്നു; മുന്‍കൈയെടുത്ത് ഈ സംസ്ഥാനങ്ങള്‍

അടുത്ത ലേഖനം
Show comments