മധ്യപ്രദേശ്: കുട്ടിയെ റോഡ് മുറിച്ചു കടക്കാൻ സഹായിച്ചതിന് തട്ടികൊണ്ടു പോകാൻ ശ്രമിച്ചു എന്നാരോപിച്ച് ആൾകൂട്ടം തല്ലിച്ചതച്ചു. മധ്യപ്രദേശിലെ ഹനുമാൻഗഞ്ചിലാണ് സംഭവം നടന്നത്. ധൻ സിങ്, റാം സ്വരൂപ് സെൻ, ദശ്‌രഥ് അഹിർവാർ എന്നിവരാണ് ആൾകൂട്ട മരദ്ദനത്തിനിരയായത്.
റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടി നിൽക്കുകയായിരുന്ന ഒരു ആൺകുട്ടിയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയായിരുന്നു ഇവർ. ഇത് കണ്ട ഒരാൾ കുട്ടിയെ തണ്ടിക്കൊണ്ടുപോകുന്നു എന്ന് വിളിച്ചു പറയുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന ആളുകൾ യുവാക്കളെ കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
മൂവരെയും പിന്നിട് പൊലീസ് എത്തിയാണ് മോചിപ്പിച്ചത്. യുവാക്കൾ മദ്യപിച്ചിരുന്നതായി പൊലീസ് നടത്തിയ വൈദ്യ പരിശോധനയിൽ തെളിഞ്ഞതായി പൊലീസ് വ്യക്തമാക്കി.