Publish Date: Fri, 27 Jul 2018 (19:03 IST)
Updated Date: Fri, 27 Jul 2018 (19:06 IST)
ടെലികോം വിപണിയിൽ ദിനം പ്രതി ജിയോ തങ്ങളുടെ സ്വാധീനം ശക്തമാക്കുകയാണ്. മറ്റു ടെലികോം കമ്പനികൾക്ക് നൽകാനാകത്ത തരത്തിൽ വലിയ ഓഫറുകൾ നൽകിയാണ് ജിയോ ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുന്നത്. ഇപ്പോഴിതാ മൺസൂൺ ഹംഗാമയുടെ ഭാഗമായി 594 രൂപക്ക് അമ്പരപ്പിക്കുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.
594 രൂപക്ക് ആറുമാസത്തേക്ക് പരിധിയില്ലാത്ത ഡേറ്റയും വോയിസ് കോളുമാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോ ഫൊൺ ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ജിയോ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്. എന്നാൽ പുതുതായി പുറത്തിറങ്ങിയ ജിയോ ഫോൺ 2യിൽ ഈ ഓഫർ ലഭ്യമാകില്ല. പഴയ ഫീച്ചർ ഫൊണും 501 രൂപയും നൽകിയാൽ ജിയോ ഫോൺ 2 നൽകുന്ന ഓഫറും മൺസൂൺ ഹംഗാമയുടെ ഭാഗമായി ജിയോ നേരത്തെ ഒരുക്കിയിരുന്നു.