വർഷങ്ങളായി പീഡനത്തിനിരയാക്കിയ പിതാവിനെ മൂന്ന് പെൺ‌മക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി

ചൊവ്വ, 31 ജൂലൈ 2018 (19:59 IST)
മോസ്‌കോ: വർഷങ്ങളായി തങ്ങളെ നിരന്തര പീഡനത്തിനിരയാക്കിയ പിതാവിനെ മൂന്ന് പെൺ‌മക്കൾ ചേർന്ന് കുത്തി കൊലപ്പെടുത്തി. ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവർ ചേർന്നാണ് സഹികെട്ട് സ്വന്തം പിതാവ് മിഖായേല്‍ ഖഷാതുരിയാനെ കൊലപ്പെടുത്തിയത്. ഇയാൾ ഹെറോയിന് അടിമയാനെന്നും ഇവർ പറയുന്നു. 
 
വർഷങ്ങൾ നീണ്ട ശാരീരികവും ലൈംഗികവും മാനസികവുമായ പീഡനം സഹിക്കാൻ കഴിയാതെയാണ് തങ്ങൾ കൃത്യം നിർവഹിച്ചതെന്നും തങ്ങൾ മൂന്നു പേരും ചേർന്നാണ് പിതാവിനെ കൊലപ്പെടുത്തിയതെന്നും ഇവർ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.  
 
ഫ്ലാറ്റിൽ തങ്ങളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതോടെ കൂട്ടത്തിലൊരാൾ കത്തി പിടിച്ചു വാങ്ങി കുത്തുകയായിരുന്നു എന്നും ഇതോടെ മറ്റു രണ്ടു പേരും ചേർന്ന് പിതാവിനെ അക്രമിച്ചു വീഴ്ത്തി കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നും മൂന്നു പേരും മൊഴിനൽകിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കുമ്പസാര പീഡനം: വൈദികരുടെ ലൈംഗിക ശേഷി പരിശോധിക്കണമെന്ന് പൊലീസ് സുപ്രീം കോടതിയിൽ