ക്രൈം നോവൽ എഴുതാനായി ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. ചൈനയിൽ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസുകളിളിലൊന്നിനാണ് ശിഷ വിധിച്ചത്. കൊലപാതകം നടന്ന് 22 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷാ വിധി പുറത്തുവരുന്നത്.
1995 നവംബർ 29നാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഒരു കുടുംബത്തിലെ നാലുപേരെ കരുതിക്കൂട്ടി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനൂ ശേഷംസമർത്ഥമായി ഇയാൾ തെളിവു നശിപ്പിക്കുക കൂടി ചെയ്തതിനാൽ അന്വേഷണം അനന്തമയി നീണ്ടുപോവുകയായിരുന്നു.
ഒടുവിൽ സംഭവ സ്ഥലത്തുനിന്നും ലഭിച്ച ഒരു സിഗരറ്റിൽ നിന്നും ഡി എൻ എ വേർപ്പെടുത്തിയാണ് പൊലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. ഇതിനായി ചൈനയിലേ 15 പ്രവശ്യകളിലായി 60000 പേരുടെ ഡി എൻ എ പരിശോധനക്ക് വിധേയമാക്കി. ക്രൈം നോവൽ എഴുതുന്നതിനായാണ് താൻ കൊലപാതകം നടത്തിയത് എന്നാണ് പ്രതി പൊലീസിനോട് വ്യക്തമാക്കിയത്. ഒരു വർഷത്തോലം നീണ്ട വാദത്തിനൊടുവിൽ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്.