Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്നും പിൻ‌വാങ്ങുന്നതായി കേന്ദ്രം സുപ്രീം കോടതിയിൽ

സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള നീക്കത്തിൽ നിന്നും  പിൻ‌വാങ്ങുന്നതായി കേന്ദ്രം സുപ്രീം കോടതിയിൽ
, വെള്ളി, 3 ഓഗസ്റ്റ് 2018 (14:28 IST)
ഡൽഹി: സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷണത്തിലാക്കുന്നതിനായി സോഷ്യൽ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻ‌വാങ്ങുന്നു. ഇക്കാര്യം എ ജി സുപ്രീം കോടതിയ അറിയിച്ചു. സോഷ്യൽ മീഡിയയെ നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ തൃണമുൽ കോൺഗ്രസ് എംഎല്‍എ മഹുവ മോയിത്ര സമര്‍പ്പിച്ച ഹർജ്ജിയിലാണ് കേന്ദ്ര സർക്കാർ നിലപാട്. വ്യക്തമാക്കിയത്.
 
സോഷ്യൽ മീഡയയെ നിരീക്ഷിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തിൽ നേരത്തെ സുപ്രീം കോടതി വലിയ വിമർശനം ഉന്നയിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളെ നിരീക്ഷിക്കുന്നതിലൂടെ രാജ്യത്തെ ആകെ തന്നെ നിരീക്ഷണ വലയത്തിലാക്കുകയാണോ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. 
 
നടപടി വ്യക്തിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കറ്റന്നുകയറ്റമാണെന്നും ഭരണഘടനയുടെ ലംഘനമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലപാടിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജെറ്റ് എയർ‌വേയ്‌സിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനൊരുങ്ങി കമ്പനി