സംശയരോഗം; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ചൊവ്വ, 21 ഓഗസ്റ്റ് 2018 (18:11 IST)
തിരുവനന്തപുരം: സംശയരോഗിയായ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ചിറയിൻകീഴിനു സമീപം മുട്ടപ്പല്ലത്ത് തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്. 45കാരിയായ ശ്രീകലയാ‍ണ് ഭർത്താവ് രാജുവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.  
 
കൊലപാതകം നടത്തിയ ശേഷം ഭർത്താവ് രാജൻ ഓടി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചയോടെയാണ് ഇയാളെ പിടികൂടാനായത്. ശ്രീകലയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിദ്ദുവിന്റെ ആലിംഗന വിവാദം; തിരിച്ചടിച്ച് ഇമ്രാന്‍ ഖാന്‍ രംഗത്ത്