Select Your Language

Notifications

webdunia
webdunia
webdunia
webdunia

ക്ഷേത്രത്തിൽ അലങ്കരിച്ച ബലൂൺ പൊട്ടിച്ചതിന് ദളിത് ബാലനെ കൌമാരക്കാർ മർദ്ദിച്ചുകൊന്നു

ക്ഷേത്രത്തിൽ അലങ്കരിച്ച ബലൂൺ പൊട്ടിച്ചതിന് ദളിത് ബാലനെ കൌമാരക്കാർ മർദ്ദിച്ചുകൊന്നു
, വെള്ളി, 7 സെപ്‌റ്റംബര്‍ 2018 (12:29 IST)
ലക്നൌ: ഉത്തർപ്രദേശിലെ ക്ഷേത്രത്തിൽ അലങ്കരിച്ചിരുന്ന ബലൂൺ കൈതട്ടി പൊട്ടിയതിന് പന്ത്രണ്ടുവയസുകാരനെ അഞ്ച് കൌമാരക്കാർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി. അലിഗഡിലെ നദ്രോയിലാണ് സംഭവം ഉണ്ടായത്.  
 
ജന്മഷ്ടമി നാളിൽ ക്ഷേത്രം മുഴുവൻ ബലൂൺകൊണ്ട് അലങ്കരിച്ചിരുന്നു. ഇതിലൊന്നിൽ ബാലൻ തൊട്ടതോടെ പൊട്ടുകയായിരുന്നു. ഇതോടെ ക്ഷേത്രത്തിൽ നിന്നും അഞ്ച് കൌമാരക്കർ ഇറങ്ങിവന്ന് കുട്ടിയെ മർദ്ദിക്കുകയായിരുന്നു.  സംഭവസമയം ബാലനോടൊപ്പം ഒരു സുഹൃത്തുമുണ്ടായിരുന്നു. അക്രമികളിൽ നിന്നും രക്ഷപെട്ടോടി സുഹൃത്ത് ബാലന്റെ അമ്മയെ വിവരമറിയിച്ചു. 
 
അമ്മ ഓടി ക്ഷേത്രത്തിനടുത്തെത്തുമ്പോൾ മർദ്ദനമേറ്റ് അവശനിലയിലായിരുന്നു കുട്ടി. ഉടൻ‌തന്നെ സമീപത്തെ ക്ലിനിക്കിലേക്കും പിന്നിട് ജില്ലാ ആശുപത്രിയിലേക്കും കുട്ടിയെ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കേസെടുത്ത് പൊലീസ്ദ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പി കെ ശശിക്കെതിരായ പരാതി മറച്ചുവയ്‌ക്കാൻ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം: ബൃന്ദാ കാരാട്ട്