ഭാര്യ ചതിച്ചു, മക്കളെ കൊന്നു; വിജയ്ക്ക് ആശ്വാസമേകാൻ ‘കാലാ’യെത്തി!

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (12:21 IST)
ഭാര്യയെ ജീവനു തുല്യ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്ത വിജയോട് ഭാര്യ അഭിരാമി ചെയ്തതോർത്ത് ഇപ്പോഴും ഞെട്ടൽ വിട്ടുമാറിയിട്ടില്ല തമിഴ്നാട് കുണ്ട്രത്തൂരിലെ ജനങ്ങൾക്ക്. ആറ്റുനോറ്റ് വളർത്തിയ സ്വന്തം മക്കളെ രണ്ട് പേരേയും കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി വിഷം കൊടുത്ത് കൊന്ന ശേഷം നാടുവിട്ട അഭിരാമിയുടെ കഥ ഞെട്ടലോടെയാണ് തമിഴകം കേട്ടത്.
 
മക്കളെ കൊന്ന് ഭർത്താവിനെ ഉപേക്ഷിച്ച് കാമുകൻ സുന്ദറിനൊപ്പം ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അഭിരാമിയെ പൊലീസ് പിടികൂടി. ഇപ്പോഴിതാ അഭിരാമിയുടെ ഭർത്താവ് വിജയ്‌യെ ആശ്വസിപ്പിച്ച് രജനീകാന്ത് രംഗത്തെത്തി. 
 
രജനിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. രജനീകാന്തിന്റെ കടുത്ത ആരാധകനാണ് വിജയ്. മക്കളെ കുറിച്ച് പറഞ്ഞ് വിങ്ങിപ്പൊട്ടി നിൽക്കുന്ന വിജയ്‍യെ ആശ്വസിപ്പിക്കാൻ രജനീകാന്തും പാടുപെട്ടു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലും വൈറലാണ്.  
 
വിജയും അഭിരാമിയും എട്ടു വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹിതരായതാണ്. ഇരുവര്‍ക്കുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ വീടിനു സമീപത്തെ ബിരിയാണി കടയിലെ സുന്ദരവുമായി അഭിരാമി അടുത്തു. കടുത്ത പ്രണയത്തിലേക്കു മാറുകയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനുവേണ്ടിയാണ് മക്കളെ കൊന്നതും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ജപ്പാനില്‍ ശക്തമായ ഭൂചലനം; ജെബി കൊടുങ്കാറ്റിൽ കാണാതായത് 19 പേരെ