അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി

Webdunia
വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (11:39 IST)
കാലിഫോർണിയ: അഞ്ചുപേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ജീവനൊടുക്കി. കലിഫോർണിയയിലെ ബക്കർഫീൽഡിലാണ് സംഭവം ഉണ്ടായത്. തന്റെ ഭര്യയെ ഉൾപ്പടെ അഞ്ച്പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു.
 
ബക്കർഫീൽഡിലെ ട്രക്കിംഗ് കമ്പനിയിൽ തന്റെ ഭര്യയുമായി എത്തിയായിരുന്നു അക്രമം. ഇവിടെവച്ച് ഭാര്യയെയും കമ്പനിയിലെ ഒരു ജീവനക്കാരനെയും ആദ്യം കൊലപ്പെടുത്തി. കമ്പനിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവെ ഇയാളെ പിന്തുടർന്നതിനു മറ്റൊരു ജീവനക്കാരനെയും കൊലപ്പെടുത്തുകയായിരുന്നു.
 
പിന്നീട് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ അക്രമി വീട്ടിൽ‌വച്ച് രണ്ടുപേരെകൂടി കൊലപ്പെടുത്തി. ഇതോടെ വീട്ടിൽ നിന്നും രക്ഷപ്പെട്ട ഇയാൾ സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇയാൾക്ക് ഭീകരബന്ധം ഇല്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

'​വിട്ടുകൊടുക്കില്ല'; ഗുരുവായൂരിൽ കെ മുരളീധരനെ മത്സരിപ്പിക്കാനുള്ള കോൺ​ഗ്രസ് നീക്കത്തെ എതിർത്ത് ലീ​ഗ്

അസമിലുള്ളവരിൽ 40 ശതമാനം ബംഗ്ലാദേശികൾ, വെടിമരുന്ന് പെട്ടിയുടെ മുകളിൽ ഇരിക്കുന്നത് പോലെ: അസം മുഖ്യമന്ത്രി

കൊച്ചി കോർപ്പറേഷൻ മേയർ തിരഞ്ഞെടുപ്പ്: കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത രൂക്ഷം, തീരുമാനം വൈകുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

രോഗിയായ യുവതിയെ വഴിയില്‍ ഇറക്കിവിട്ട സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി

നെതന്യാഹു പ്രധാനമന്ത്രിയായില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഇസ്രയേല്‍ ഇന്ന് നിലനില്‍ക്കില്ലായിരുന്നു: ഡൊണാള്‍ഡ് ട്രംപ്

Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു

ലോകത്തിലെ ഏറ്റവും ശക്തമായ സൈനികരുടെ പട്ടിക പുറത്തിറങ്ങി: പട്ടികയില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്, ഇന്ത്യയുടെ സ്ഥാനം ഇതാണ്

സഖാവ് പറഞ്ഞു, താനൊപ്പിട്ടു; എല്ലാ തീരുമാനങ്ങളും പത്മകുമാറിന്റേതെന്ന് വിജയകുമാറിന്റെ മൊഴി

അടുത്ത ലേഖനം
Show comments