Select Your Language

Notifications

webdunia
webdunia
webdunia
webdunia

അന്വേഷണ സംഘത്തോട് സഹകരിക്കും; ബുധനാഴ്ച തന്നെ ചോദ്യംചെയ്യലിന് ഹാജരാവുമെന്ന് ഫ്രാങ്കോ മുളക്കൽ

അന്വേഷണ സംഘത്തോട് സഹകരിക്കും; ബുധനാഴ്ച തന്നെ ചോദ്യംചെയ്യലിന് ഹാജരാവുമെന്ന് ഫ്രാങ്കോ മുളക്കൽ
, വ്യാഴം, 13 സെപ്‌റ്റംബര്‍ 2018 (11:11 IST)
ഡൽഹി: ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും ബുധനാഴ്ച തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവുമെന്നും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ. ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണമെന്നു കാട്ടി അന്വേഷണ സംഘം നോട്ടീസ് അയച്ചതിനു പിന്നാലെയാണ് ബിഷപ്പ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
 
നോട്ടീസ് അയച്ചതായിയുള്ള വാർത്തകളെക്കുറിച്ച് മാത്രമേ ഇപ്പോൾ അറിവുള്ളു. നോട്ടീസ് കൈപ്പറ്റിയാൽ ഉടൻ തന്നെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാവും എന്ന് ഫ്രാങ്കോ മുളക്കൽ വ്യക്തമാക്കി.
 
അതേസമയം ഫ്രങ്കോ മുളക്കലിനെതിരെ കന്യാസ്തീ നൽകിയ പരാതി ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന കന്യാസ്തീകളുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയിൽ പൊലീസ് അന്വേഷന പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. 19 ചോദ്യം ചെയ്യലിനു ഹാജരാവാൻ ഫ്രാങ്കോ മുളക്കലിന് നോട്ടീസ് അയച്ച കാര്യവും പൊലീസ് കോടതിയെ ധരിപ്പിക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ മൂലമെന്ന് പൊലീസ് ഹൈക്കോടതിയിൽ