Publish Date: Wed, 03 Oct 2018 (15:09 IST)
Updated Date: Wed, 03 Oct 2018 (15:16 IST)
ഉത്തർപ്രദേശ്: കൂട്ട ബലാത്സംഗം ചെറുക്കൻ ശ്രമിച്ചതിന് മൂന്നംഗ സംഘം പതിഞ്ചുകാരിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടൂത്തി മരത്തിൽ കെട്ടിത്തൂക്കി. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലാണ് ക്രൂര സംഭവം ഉണ്ടായത്.
സ്കൂളിൽ ഗന്ധി ജയന്തിയുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികളിൽ പങ്കെടുത്ത് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങി വരുന്ന സമയത്ത് മൂന്നംഗ സംഘം പെൺകുട്ടിയെ വലിച്ചിഴച്ച് സമിപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. പീഡനശ്രമത്തെ പെൺകുട്ടി ശക്തമായി തന്നെ ചെറൂത്തു. ഇതോടെ സംഘം പെൺക്കുട്ടിയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ആത്മഹത്യയെന്ന് വരുത്തിത്തീർക്കാൻ പെൺക്കുട്ടിയുടെ മൃതശരീരം സമീപത്തെ മരത്തിൽ കെട്ടിത്തൂക്കി. ഇത് ചില നാട്ടുകാർ കണ്ടതോടെയാണ് അക്രമി സംഘം കുടുങ്ങിയത്. നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും. പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.