പത്താംക്ലാസുകാരിയെ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ, സംഭവമറിഞ്ഞ് പ്രതിയുടെ ബന്ധുക്കൾ കൂട്ട ആത്മഹത്യക്ക് ശ്രമിച്ചു

Webdunia
ശനി, 3 നവം‌ബര്‍ 2018 (15:12 IST)
പാലാ: ബന്ധുവായ പത്താം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കേസില്‍ കുടുങ്ങിയത് അറിഞ്ഞ വീട്ടുകാര്‍ ആത്മഹത്യാ ശ്രമം നടത്തിയെങ്കിലും പരിസരവാസികള്‍ ഇടപെട്ട് പിന്തിരിച്ചതായാണ് റിപ്പോർട്ട്. 
 
വിളക്കുമാടം മേടയ്ക്കല്‍ 53കാരനായ സാബു തോമസ് ആണ് പിടിയിലായത്. ഒരുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്നതിന് പതിവായി ഇയാൾ പോകാറുണ്ട്. ഒരു ദിവസം സ്‌കൂളില്‍ ഓട്ടം പോകുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ തന്ത്രപൂര്‍വം ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച്‌ ഇയാൾ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.
 
പീഡനവിവരം പെണ്‍കുട്ടി അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് അമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം; കാരണം ചൂടല്ലെന്ന് പെസോ, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ റിപ്പോര്‍ട്ട് നിര്‍ണായകം

പേട്ട റെയില്‍വേ ആശുപത്രിയിലെ ടോയ്ലറ്റില്‍ നിന്ന് വെടിയുണ്ടകള്‍ കണ്ടെത്തി; പ്രദേശത്ത് കര്‍ശന നിരീക്ഷണം

കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗം; സ്‌ക്രീൻ ടൈം നിയന്ത്രിക്കാൻ നിയമം

തൃശൂർ വെടിമരുന്ന് ദുരന്തം: മരിച്ചവരുടെ എണ്ണം 15 ആയി

ഹോർമുസിൽ ചരക്കുക്കപ്പലിനു നേരെ ഇറാന്റെ ആക്രമണം

അടുത്ത ലേഖനം
Show comments