Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ

വിവാഹവാഗ്ദാനം നല്‍കി പതിനഞ്ചുവര്‍ഷത്തോളം പീഡിപ്പിച്ചു; യുവതിയുടെ പരാതിയില്‍ ഡോക്ടർ അറസ്റ്റിൽ

rape
പരിയാരം , ശനി, 3 നവം‌ബര്‍ 2018 (07:54 IST)
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്‌ത ദന്തഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി ശ്യാംകുമാര്‍ എന്ന ഡോ. ഷാ മേനോനാണ് വ്യാഴാഴ്‌ച രാത്രി പിടിയിലായത്.

പിലാത്തറയിലെ യുവതിയെ പതിനഞ്ചുവര്‍ഷത്തോളമായി ഷാ മേനോന്‍ പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പലതവണ പണമടക്കം ഇയാള്‍ യുവതിയില്‍ നിന്ന് വാങ്ങുകയും ചെയ്‌തു. ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞതോടെയാണ് യുവതി പരിയാരം പൊലീസില്‍ പരാതി നല്‍കിയത്.

അറസ്‌റ്റിലായ ഷാ മേനോന് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചു. ഡോ. ഷാ മേനോനെ പയ്യന്നൂര്‍ കോടതി റിമാൻഡ് ചെയ്തു. പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാ‌ജ്ഞ; മേഖല കടുത്ത പൊലീസ് നിയന്ത്രണത്തില്‍ - മാധ്യമങ്ങൾക്കും നിയന്ത്രണം