വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയപ്പോൾതന്നെ അസഭ്യവർഷം, ഭാര്യാപിതാവിനെ മരുമകൻ അടിച്ചുകൊന്നു

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (08:16 IST)
കൊട്ടാരക്കര: വിവാഹം കഴിഞ്ഞ് ആദ്യമായി വീട്ടിലെത്തിയ മകളെയും മരുമനെയും മദ്യ ലഹരിയിൽ അസഭ്യം പറഞ്ഞ അമ്മായിയച്ഛനെ മരുമകന് അടിച്ചുകൊന്നു. കൊട്ടാരക്കരയിൽ കഴിഞ്ഞദിവസം ആറുമണിയോടെയാണ് സംഭവം ഉണ്ടായത്. 70കാരനായ സഹദേവനെയാണ് മകളുടെ ഭർത്താവ് സുകുമാരൻ കൊലപ്പെടുത്തിയത്,
 
വിവഹത്തിന് ശേഷം ആദ്യമായാണ് ഇരുവരും വീട്ടിലെത്തുന്നത്. എന്നാൽ മദ്യപിച്ചെത്തിയ സഹദേവൻ ഇവരെ അസഭ്യം പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു. ഇതോടെ ക്ഷുഭിതനായ സുകുമാരൻ കയ്യിൽ കിട്ടിയ തേക്കുവടികൊണ്ട് പല തവണ  സഹദേവന്റെ  തലക്കടിക്കുകയായിരുന്നു. ഉടനെ തന്നെ സഹദേവനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 
പോസ്റ്റോമോർട്ടത്തിൽ സഹദേവന്റെ തലയിൽ 15ഓളം മുറിവുകൾ കണ്ടെത്തിയതോടെയാണ് പൊലീസ് കൊലപാതകമാണെന്ന നിഗമനത്തിൽ എത്തിച്ചേർന്നത്. ഇതോടെ മരുമകൻ സുകുമാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാൽപ്പാറയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു

നിതിന്‍ രാജിനെ 98 തവണ വിളിച്ച് ഭീഷണിപ്പെടുത്തി 'ഇന്‍സ്റ്റ പേ'യ്ക്കെതിരെ കേസ്

ചുട്ടുപൊള്ളി കേരളം; രാവിലെ 11 മുതൽ ഉച്ചയ്ക്കു മൂന്ന് വരെ നേരിട്ടു വെയിൽ ഏൽക്കരുത്

പോസ്റ്റല്‍ ബാലറ്റ് എണ്ണല്‍ തെറ്റിച്ച സംഭവം: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജീവനക്കാരുടെ സംഘടന

എന്തിനാണ് സീറ്റ് കൂട്ടുന്നത്, മണ്ഡലങ്ങൾ പുനർനിർണയിച്ച് വനിതാ സീറ്റ് സംവരണം നടത്തട്ടെ, കടുപ്പിച്ച് പ്രതിപക്ഷം

അടുത്ത ലേഖനം
Show comments