Select Your Language

Notifications

webdunia
webdunia
webdunia
webdunia

എപ്പോഴും ഫോണിൽ തന്നെ, അനുസരിക്കാതെ വന്നതോടെ മകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പിതാവ്

എപ്പോഴും ഫോണിൽ തന്നെ, അനുസരിക്കാതെ വന്നതോടെ മകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് പിതാവ്
, ബുധന്‍, 2 ജനുവരി 2019 (15:52 IST)
പൽഖാർ: അമിതമായി മൊബൈൽഫോൺ ഉപയോഗിച്ചതിന് അച്ഛൻ മകളെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി. മഹാരാഷ്ട്രയിലെ പൽഖാർ ജില്ലയിൽ സ്വന്തം വീട്ടിൽ വച്ചായിരുന്നു സംഭവം. മകളുമായി ഉണ്ടയ തർക്കത്തിൽ കലിമൂത്ത് പിതാവ് പതിനാറുകാരിയുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. 
 
70 ശതമാനം പൊള്ളലേറ്റ പെൺകുട്ടി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവത്തിൽ 40 കാരനായ പെൺകുട്ടിയുട്ടെ പിതാവ് മുഹമ്മദ് മൻസൂരിയെ പൊലീസ് പിടികൂടി. ഇയൾക്കെതിരെ കൊലപാതക ശ്രമത്തിന് പൊലീസ് കേസെടുത്തു.
 
അമിതമായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി മൻസൂരിയും മകളും തമ്മിൽ ഇടക്കിടെ വാക്കുതർക്കം ഉണ്ടാവാറുണ്ട്. സംഭവ ദിവസവും ഇത്തരത്തിൽ ഉണ്ടായ വഴക്കിൽ നിയന്ത്രണം നഷ്ടപ്പെട്ട മൻസൂരി മകളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കാൻ പോലും മൻസൂരി ശ്രമിച്ചില്ല. നാട്ടുകാർ ചേർന്നാണ് പതിനാറുകാരിയെ ആശുപത്രിയിലെത്തിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നു? വെൽ പ്ലാൻഡ് ഓപറേഷൻ ആയിരുന്നു, ബിന്ദുവും കനകവും മല ചവിട്ടിയത് ഇങ്ങനെ