Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണമെങ്കിൽ ഓരോ ദിവസവും തന്ത്രി ശുദ്ധിക്രിയ നടത്തട്ടെ, ശബരിമലയിൽ ഇനിയും യുവതികൾ കയറുമെന്ന് പ്രഖ്യാപിച്ച് മനിതി

വേണമെങ്കിൽ ഓരോ ദിവസവും തന്ത്രി ശുദ്ധിക്രിയ നടത്തട്ടെ, ശബരിമലയിൽ ഇനിയും യുവതികൾ കയറുമെന്ന് പ്രഖ്യാപിച്ച് മനിതി
, ബുധന്‍, 2 ജനുവരി 2019 (14:43 IST)
ചെന്നൈ: ശബരിമലയിൽ സ്ത്രീകൾ കയറിയതിൽ പ്രതികരണവുമായി മനിതി സംഘം. ശബരിമലയിൽ ഇനി ഓരോ ദിവസവും സ്ത്രികൾ കയറും. വേണമെങ്കിൽ തന്ത്രി ഓരോ ദിവസവും ശുദ്ധിക്രിയ നടത്തട്ടെ എന്ന് മനിതി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. 
 
മനിതി ചെയ്യാൻ ആഗ്രഹിച്ചതെന്തോ അത് നടന്നുകഴിഞ്ഞിരിക്കുന്നു. ഇനി സ്ത്രീകൾക്ക് യാതൊരു തടസവും കൂടാതെ ശബരിമലയിൽ ആരാധന നടത്താം എന്നാണ് പ്രതീക്ഷിക്കുന്നത്. കനകദുർഗയും ബിന്ദുവും ധീര വനിതകളാണ് അവരെ ഓർത്ത അഭിമാനിക്കുന്നുവെന്നും മനിതി പ്രതിനിധി ശെൽ‌വി പറഞ്ഞു. ഇനിയും യുവതികൾക്ക് ശബരിമലയിൽ കയറുന്നതിന് തടസം നേരിട്ടാൽ മനിതി സർക്കാരിനോട് കൂടുതൽ സുരക്ഷ ആവശ്യപ്പെടുമെന്നും ശെൽ‌വി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാളെ കടകൾ തുറക്കും, ഹർത്താലുമായി സഹകരിക്കില്ല: വ്യാപാര വ്യവസായി ഏകോപന സമിതി