പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തിരഞ്ഞുപിടിച്ച് തട്ടിക്കൊണ്ടുപോകുന്നു, കാരണം കേട്ട് പൊലീസ് ഞെട്ടി !

Webdunia
ചൊവ്വ, 29 ജനുവരി 2019 (16:06 IST)
ഡൽഹി: പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ പാർപ്പിച്ച് 40കാരൻ. ഡൽഹിയിലാണ് സംഭവം ഉണ്ടായത്. കൃഷണ ദത്ത് തിവരി എന്നയാൾ സംഭവത്തിൽ പൊലീസിന്റെ പിടിയിലായി. രണ്ട് പെൺകുട്ടികളെ തട്ടിക്കൊണ്ടുവന്ന് ഇയാൾ സ്വന്തം വീട്ടിൽ പാർപ്പിക്കുകയായിരുന്നു.
 
എന്നാൽ തട്ടിക്കൊണ്ടൊപോയതിന് പിന്നിലെ കാരണം കേട്ട് പൊലീസ് ഞെട്ടി. തിവാരിക്ക് 12ഉം 14ഉം വയസുള്ള ആൺകുട്ടികളാണുള്ളത്. പെൺ‌മക്കൾ വേണം എന്ന ആഗ്രഹം കാരണമാണ് പെൺകുട്ടികളെ തട്ടിക്കൊണ്ട് വന്ന് വീട്ടിൽ പാർപ്പിച്ചത് എന്ന് തിവാരി പൊലീസിൽ മൊഴി നൽകി. 
 
എട്ടുവയസുകാരിയെ കാണാതായി എന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തിവാരി പിടിയിലാകുന്നത്. കാണാതായ പെൺകുട്ടി അടുത്ത ദിവസം സുരക്ഷിതമായി വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയെ തിവാരി തിരികെ കൊണ്ടുവന്ന് വിടുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പബ്ലിക് ടോയ്‌ലെറ്റിൽ വച്ച് ഒരാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിരുന്നു.
 
മുൻപ് മറ്റൊരു പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയി വീട്ടിൽ പാർപ്പിച്ചിരുന്നു എന്ന് തിവാരി സമ്മതിച്ചിട്ടുണ്ട്. എന്നാൽ കുട്ടികളെ താൻ ഒരു തരത്തിലും ഉപദ്രവിക്കില്ലെന്നും പെൺകുട്ടികൾ വേണമെന്ന ആഗ്രഹംകൊണ്ടാണ് അങ്ങനെ ചെയ്തതെന്നുമാണ് ഇയാൾ ആവർത്തിച്ച് പറയുന്നത്. തട്ടികൊണ്ടുപോകലിനു പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടായിരുന്നില്ല എന്നാണ് പൊലീസിന്റെ അന്വേഷണത്തിലും കണ്ടെത്തിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

സോഷ്യല്‍ മീഡിയ എക്സ് ഇന്ത്യയില്‍ മുതിര്‍ന്നവര്‍ക്കായുള്ള എല്ലാത്തരം ലൈംഗിക ഉള്ളടക്കങ്ങളും നിരോധിച്ചു

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങളില്‍ ഇറാനില്‍ മരിച്ചവരുടെ എണ്ണം 787 ആയി

പെണ്‍മക്കള്‍ക്ക് വിഷം കൊടുത്ത ശേഷം അച്ഛന്‍ ആത്മഹത്യ ചെയ്തു; മൂത്ത മകള്‍ മരിച്ചു

ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു; 14 മിഡില്‍ ഈസ്റ്റ് രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ യുഎസ്

യൂട്യൂബില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന ലോകനേതാവായി പ്രധാനമന്ത്രി മോദി; സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം 30 ദശലക്ഷം കടന്നു

അടുത്ത ലേഖനം
Show comments