Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൽവാറും കമ്മീസും ധരിച്ച് വീടിനകത്ത് കയറി, വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി പണവും സ്വർണവുമായി എക്സിക്യൂട്ടിവ് ലുക്കിൽ പുറത്തുകടന്നു; ക്രൂര കൊലപാതകത്തിന്റെ കഥ ഇങ്ങനെ

സൽവാറും കമ്മീസും ധരിച്ച് വീടിനകത്ത് കയറി, വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി പണവും സ്വർണവുമായി എക്സിക്യൂട്ടിവ് ലുക്കിൽ പുറത്തുകടന്നു; ക്രൂര കൊലപാതകത്തിന്റെ കഥ ഇങ്ങനെ
, ബുധന്‍, 30 ജനുവരി 2019 (19:32 IST)
വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി പണവും സ്വർണവും കവർന്ന് സംഭവത്തിൽ വീട്ടുജോലിക്കാരിയെയും 17 വയസായ മകനെയും പൊലീസ് പിടികൂടി. ഡൽഹിയിലെ അമർ കോളനിയിൽ ഈ മാസം പതിനെട്ടിനാണ് സംഭവം ഉണ്ടായത്. വീരേന്ദ്ര കുമാർ ഖനേജ  (77) ഭാര്യ സരല (72) എന്നിവരെയാണ് 17കാരൻ ക്രൂരമായി കൊലപ്പെടുത്തിയത്.
 
സംഭവ ദിവസം വീട്ടുജോലി കഴിഞ്ഞ് മടങ്ങുന്നതിന് മുൻപായി വേലക്കാരി മകനെ സൽ‌വാറും കമ്മീസും ധരിപ്പിച്ച് പിറകിലെ വതിൽ വഴി അകത്തു കയറ്റുകയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ വീരേന്ദ്ര ഖനേജ പുറത്തുപോയി. ഈ സമയം ഭാര്യ സരലയെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കവരാൻ ശ്രമം നടത്തി എങ്കിലും പണം സൂക്ഷിച്ചിരിക്കുന്നത് എവിടെ എന്ന് ഭർത്താവിന് മാത്രമേ അറിയൂ എന്ന് സരല പറഞ്ഞതോടെ അത് സാധിച്ചില്ല. 
 
ഇതോടെ സരലയെ പ്രതി കൊലപ്പെടുത്തി ശരീരത്തിൽ ഉണ്ടായിരുന്ന ആഭരണങ്ങൾ എടുത്തു. രത്രി 8.30 വീരേന്ദ്ര ഖനേജ മടങ്ങിയെത്തിയതോടെ ഇദ്ദേഹത്തെയും കൊലപ്പെടുത്തി. പണവും സ്വവർണവും കവർന്ന് എക്സിക്യുട്ടീവ് വേഷത്തിലാണ് പ്രതി ഫ്ലാറ്റിൽനിന്നും പുറത്തു കടന്നത്. കയ്യിൽ ട്രോളി ബഗ് ഉണ്ടായിരുന്നു. ഇതിനകത്താണ് മോഷണമുതലുകൾ സൂക്ഷിച്ചിരുന്നത്. 
 
ദമ്പതികളുടെ മകൻ അമേരിക്കയിലാണ് താമസിക്കുന്നത്. കുറച്ചു ദിവസങ്ങളായി മാതാപിതാക്കളുമായി ബന്ധപ്പെടാൻ സാധിക്കുന്നില്ല എന്ന് മകൻ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
 
ആഴ്ചയിൽ ഒരിക്കൽ വീട്ടിൽ വേലക്കാരി വരാറുണ്ട് എന്ന് മനസിലായതോടെ പൊലീസ് വേലക്കാരിയെ ചോദ്യം ചെയ്തെങ്കിലും തെളിവുകൾ ഒന്നും കിട്ടിയില്ല. തുടർന്ന് സി സി ടി വി ക്യാമറകൾ പറിശോധിച്ചപ്പോഴാണ് വീട്ടിൽനിന്നും ഒരു പയ്യൻ പോകുന്നതായി കണ്ടെത്തിയത്. ഇത് വേലക്കാരിയുടെ മകനണെന്ന് അന്വേഷണത്തിൽ മനസിലായതോടെ വീണ്ടും വേലക്കാരിയെ ചോദ്യം ചെയ്തു എങ്കിലും ഇവർ സമ്മദിച്ചില്ല.
 
ഇതോടെ മകനെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്യുകയായിരുന്നു. ചോദ്യംചെയ്യലിനുടെ പൊലീസിനോട് പ്രതി കുറ്റം സമ്മതിച്ചു. 9 ലക്ഷം രൂപയും സ്വർണാഭരണങ്ങളും പ്രതികളിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മുൻ‌കൂട്ടി തീരുമാനിച്ച ശേഷമാന് പ്രതികൾ കൃത്യം നടത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാനസിക വൈകല്യമുള്ള 18കാരിയെ 21കാരനായ വാച്ച്മാൻ തുടർച്ചയായി ലൈംഗിക പീഡനത്തിനിരയാക്കി, പെൺകുട്ടിക്ക് സംസാരശേഷി ഇല്ലാത്തതിനാൽ ഏറെ കാലം വിവരം പുറത്തറിഞ്ഞില്ല