Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംഭവ ദിവസത്തെ മാത്രം സി സി ടി വി ദൃശ്യങ്ങൾ തൃശൂർ റെയിൽ‌വേ സ്റ്റേഷനിൽനിന്നും അപ്രത്യക്ഷമായത് എങ്ങനെ ? ആൻലിയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടില്ലെന്ന് പിതാവ്

സംഭവ ദിവസത്തെ മാത്രം സി സി ടി വി ദൃശ്യങ്ങൾ തൃശൂർ റെയിൽ‌വേ സ്റ്റേഷനിൽനിന്നും അപ്രത്യക്ഷമായത് എങ്ങനെ ? ആൻലിയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിട്ടില്ലെന്ന് പിതാവ്
, ബുധന്‍, 30 ജനുവരി 2019 (16:21 IST)
ആൻലിയയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് ക്രൈം ബ്രാഞ്ച് എത്തി എന്നതരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ആൻലിയയുടെ പിതാവ് ഹൈജെനിസ് ക്രൈംബ്രാഞ്ച് ഉത്തേരത്തിൽ ഒന്നും തന്നെ പറഞ്ഞിട്ടില്ല. തെളി ശേഖരണത്തിലായതിനാൽ താൻ ക്രൈംബ്രാഞ്ചിനെ ബന്ധപ്പെട്ടിട്ടില്ല എന്നും ഹൈജെനിസ് പറഞ്ഞു.
 
ആൻലിയയുടെ മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുകയാണ്. സംഭവ ദിവസം തൃശൂർ റെയിൽ‌വേ സ്റ്റേഷനിലെ സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്നാണ് നേരത്തെ അറിയാൻ സാധിച്ചത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോൾ സംഭവ ദിവസം മാത്രം ക്യാമറകൾ പ്രവർത്തിച്ചിരുന്നില്ല എന്നാണ് റെയിൽ‌വേ വ്യക്തമാക്കിയിരിക്കുന്നത്.
 
അന്നേ ദിവസം സി സി ടി വി ക്യാമറകൾ പ്രവർത്തിച്ചിരുന്നു എന്ന് സ്റ്റേഷനിലെ ഒരു ജീവനക്കാരി തന്നോട് പറഞ്ഞിരുന്നു. 
പ്രതി ജെസ്റ്റിന്റെ പിതാവ് ആലപ്പുഴ റെയിൽ‌വേ സ്റ്റേഷനിലെ ജീവനക്കാരനാണ്. അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ച് തെളിവ് നശിപ്പിച്ചതാണ് എന്ന് സംശയം ഉണ്ട്.  
 
ആൻലിയ മരിച്ച ദിവസം 4.28നാണ് ആൻലിയയുടെ ഫോണിൽനിന്നും അവസാനത്തെ കോൾ പോയിരിക്കുന്നത് എന്നാൽ തൃശൂരിലെ ഒരു വൈദികനുമായി സംസാരിക്കുന്നതിനിടെ 4.37 ജെസ്റ്റിന് ഒരു കോൾ വന്നിരുന്നു.  ആൻലിയയാണ് വിളിക്കുന്നത് എന്നാണ് ജെസ്റ്റിൻ വൈദികനോട് പറഞ്ഞിരുന്നത്. 
 
താൻ ചാടാൻ പോകുകയാണ് എന്ന് ആൻലിയ ഫോണിലൂടെ പറയുന്നതായും ജെസ്റ്റിൻ വൈദികനോട് പറഞ്ഞിരുന്നു. എന്നാൽ വൈദികൻ ചോദിച്ചിട്ടും ജെസ്റ്റിൻ ഫോൻ നൽകിയില്ല എന്നും ഹൈജെനിസ് പറയുന്നു. സംഭവ ദിവസം രാത്രി 11 മണിക്കാണ് ആൻലിയയെ കാണാനില്ല എന്ന് ജെസ്റ്റിൻ പൊലീസിൽ പരാതി നൽകുന്നത് എന്നാൽ അപ്പോൾ ആൻലിയ വിളിച്ചിരുന്നതായോ, പറഞ്ഞ കാര്യങ്ങളൊ ജെസ്റ്റിൻ പൊലീസിനോട് പറഞ്ഞിരുന്നില്ല. 
 
ആൻലിയ ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്താനായി ജെസ്റ്റിൻ നടത്തിയ ഒരു നാടകമായിരുന്നു അതെന്നും ഹൈജെനിസ് പറയുന്നു, ജെസ്റ്റിന്റെ ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് അറിയുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യങ്ങൾക്ക് എല്ലാം തെളിവ് ലഭിക്കും എന്നും ഹൈജെനിസ് പറഞ്ഞു

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമ്പി നാരായണനെ അധിക്ഷേപിച്ച സംഭവം; സെന്‍കുമാറിനെതിരെ കേസെടുത്തേക്കും - പൊലീസ് നിയമോപദേശം തേടി