ഒൻ‌പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു, വിവാഹിതയായ 25കാരി അറസ്റ്റിൽ

തിങ്കള്‍, 4 ഫെബ്രുവരി 2019 (12:07 IST)
കാലടി: ഒൻപത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിന് വിവാഹിതയായ 25കാരിയെ പൊലീസ് അറസ്റ്റു ചെയ്തു. മലയാറ്റൂർ സ്വദേശിനിയായ യുവതിയെയാണ് പൊലീസ് അറസ്റ്റ് അറസ്റ്റ് ചെയ്തത്. 
 
ഒൻപതു വയസുകാരൻ ശാരിരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ ആശുപത്രിയിൽ ചികിത്സക്കെത്തിക്കുകയും കൌൺസിലിംഗിന് വിധേയനാക്കുകയും ചെയ്തിരുന്നു. കൌൺസലിംഗിൽ യുവതി തന്നെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന് കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
 
ഇതോടെ കുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകി. ഒൻപത് വയസുകാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. അതേ സമയം പരാതി യുവതിയുടെ ഭർത്താവ് നിഷേധിച്ചിട്ടുണ്ട്. കുട്ടിയുടെ മാതാവും ഭാര്യയും തമ്മിലുള്ള സാമ്പത്തിക ഇടപാടാണ് വ്യാജ പരാതിക്ക് പിന്നിൽ എന്നാണ് ഭർത്താവ് ആരോപിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ബിജെപി സ്ഥാനാര്‍ഥിയാകുമോ ?; നിലപാട് പരസ്യപ്പെടുത്തി മോഹന്‍‌ലാല്‍ രംഗത്ത്