സുഹൃത്തിനെ മദ്യം നൽകി മയക്കി കിടത്തും, മുകളിലെ മുറിയിലെത്തി മകളെ പീഡനത്തിനിരയാക്കും; പിതാവിന്റെ സുഹൃത്തിൽനിന്നും 11കാരിക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരത

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (13:30 IST)
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കി അച്ഛന്റെ സുഹൃത്തായ 70 കാരൻ. പെൺകുട്ടിയുടെ പിതാവിനെ മദ്യം നൽകി മയക്കി കിടത്തിയാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി വന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
 
എല്ലാദിവസവും പ്രതിയും പെൺകുട്ടുയുടെ അച്ഛനും ഒരുമിച്ച് വീട്ടിലുരുന്നാണ് മദ്യപിക്കാറുള്ളത്. പിതാവ് മദ്യ ലഹരിയിൽ മയങ്ങിയാൽ ഇയാൾ പെൺകുട്ടി കിടക്കാറുള്ള മുകളിലെ മുറിയിലെത്തി ബലം‌പ്രയോഗിച്ച് നഗ്നയാക്കി പീഡനത്തിനിരയാക്കി വരികയായിരുന്നു. ഭയം കാരണം പെൺകുട്ടി ഇത് പുറത്തുപറഞ്ഞിരുന്നില്ല.
 
എന്നാൽ ഈ മാസം രണ്ടിന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് തനിക്കിവിടെ ജീവിക്കാൻ ഭയമാണെന്നും തന്നെ അമ്മയോടൊപ്പം കൊണ്ടുപോകണമെന്നും പറയുകയായിരുന്നു. ഇതോടെ അടുത്ത ദിവസം അമ്മ വീട്ടിലെത്തിയതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ നിരന്തരം പീഡനത്തിന് ഇരയാകുയാണെന്ന് തുറന്നു പറയുകയായിരുന്നു. ഇതോടെ അമ്മ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ റേഷൻ കട ഉടമയാണ് പിടിയിലായ പ്രതി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കേരളത്തിൽ 2 സീറ്റ് ഉറപ്പിച്ച് ബിജെപി, 10 മണ്ഡലങ്ങളിൽ അട്ടിമറിക്ക് സാധ്യതയെന്നും വിലയിരുത്തൽ

നഷ്ടങ്ങൾക്കെല്ലാം എണ്ണിയെണ്ണി കണക്ക് ചോദിക്കും, ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല: മുജ്തബ ഖമേനി

ഹോർമുസിൽ ഫീസ് ഈടാക്കാതിരിക്കുന്നതാണ് ഇറാന് നല്ലതെന്ന് ട്രംപ്, പാകിസ്ഥാനിൽ ഇന്ന് നിർണായക ചർച്ച

വിജയുടെ ജനനായകന്റെ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍, റിലീസിന് മുന്‍പെ വലിയ തിരിച്ചടി

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

സ്റ്റീൽ പാത്രത്തിനുള്ളിൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ചു; സ്റ്റീൽ ചീളുകൾ ശരീരത്തിൽ തറച്ചുകയറി 16 കാരൻ മരിച്ചു

നിതിന്‍ രാജിന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണം; വിസിയോട് ആവശ്യപ്പെട്ട് ഗവര്‍ണര്‍

പന്തളം കൊട്ടാരത്തില്‍ നിന്ന് കാണാതായ കണിപ്പൊന്നിനെ കണ്ടെത്തി; മുളക്കുഴ സ്വദേശി കുറ്റം സമ്മതിച്ചു

ആന്‍ഡമാന്‍ കടലില്‍ ബോട്ട് മുങ്ങി, കുട്ടികളടക്കം 250 പേരെ കാണാതായതായി റിപ്പോര്‍ട്ട്

അടുത്ത ലേഖനം
Show comments