മരുമകളുമായി അവിഹിതബന്ധം തുടരാൻ മകനെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ച് 62കാരനായ പിതാവ്

Webdunia
വ്യാഴം, 14 ഫെബ്രുവരി 2019 (12:41 IST)
ലുധിയാന: മരുമകളുമായുള്ള അവിഹിതബന്ധം തുടരുന്നതിനായി സ്വന്തം മകനെ ക്രൂരമായി കൊലപ്പെടുത്തി വെട്ടിനുറുക്കിയ പിതവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ഫരീദ്‌കോട്ടിലെ ഡബ്രി ഖാന ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രജ്വിന്ദര്‍ സിങ് എന്ന നാൽപ്പതുകാരനെയാണ് അച്ഛൻ ഛോട്ടാസിങ് കൊലപ്പെടുത്തിയത്.
 
12 വർഷങ്ങൾക്ക് മുൻ‌പാണ് ജസ്വീര്‍ കൗർ രജ്വിന്ദര്‍ സിങ്ങിന്റെ ഭാര്യയായി ഇവരുടെ വീട്ടിലെത്തുന്നത്. ഇരുവർക്കും രണ്ട് കുട്ടികളും ഉണ്ട്. എന്നാൽ പിന്നീട് ജസ്വീര്‍ കൗറും ഛോട്ടാസിങ്ങുമായി അവിഹിത ബന്ധം രൂപപ്പെടുകയായിരുന്നു. ഭാര്യയും അച്ഛനും തമ്മിൽ അവിഹിതബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ രജ്വിന്ദര്‍ സിങ്ങും ഛോട്ടാസിങ്ങും തമ്മിൽ വാ‍ക്കേറ്റം ഉണ്ടായിരുന്നു.
 
ഇതോടെയാണ് മരുമകളുമായുള്ള ബന്ധം തുടരാൻ ഛോട്ടാസിങ് മകനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. സംഭവദിവസം രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന രജ്വിന്ദര്‍ സിങ്ങിനെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിക്കുകയായിരുന്നു.
 
എന്നാ‍ൽ ഇതിനിടെ ഛോട്ടാസിങ്ങിന്റെ അനതരവൻ ഗുര്‍ചരണ്‍ സിങ് ഉറക്കം ഉണർന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ രക്തം തളംകെട്ടി കിടക്കുന്നതുകണ്ട ഗുര്‍ചരണ്‍ പൊലീസിൽ വിവരമറിയിക്കുകയിരുന്നു. ഉടൻ തന്നെ പൊലീസ് ഛോട്ടാസിങ്ങിനെ അറസ്റ്റ് ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കയ്യിൽ കുപ്പിയുമായി നടക്കുന്ന സാറ തെൻഡുൽക്കർ; ബിയർ ബോട്ടിലെന്ന് സോഷ്യൽമീഡിയ; സൈബറാക്രമണം രൂക്ഷം

ഇനിയെങ്കിലും പാഠം പഠിച്ച് തിരുത്തണം, ജനങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നു, തുറന്ന് പറഞ്ഞ് ബിനോയ് വിശ്വം

Mammootty: ഇങ്ങനെ വേണം നിര്‍മാതാക്കള്‍ ആയാല്‍, സ്റ്റാര്‍ഡം അറിഞ്ഞ് കളിക്കണം; ക്യൂബ്‌സിനു കൈയടി

അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ തോൽവി: ടീം മാനേജ്മെന്റിനോട് വിശദീകരണം തേടി ബിസിസിഐ

സ്വര്‍ണ്ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് ഒരു ലക്ഷം കടന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ടൈറ്റ് സീറ്റ് വേണ്ട, ബലിയാടാകാന്‍ വയ്യ; കോണ്‍ഗ്രസില്‍ അടി തുടങ്ങി !

ഡയാലിസിസ് ചെയ്ത രോഗികള്‍ മരിച്ച സംഭവം: ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ പോലീസ് കേസെടുത്തു

വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ

അടുത്ത ലേഖനം
Show comments