ചീഞ്ഞഴുകിയ അമ്മയുടെ മൃതദേഹത്തോടൊപ്പം മകൾ കഴിഞ്ഞത് 44 ദിവസം, കാരണം കേട്ട പൊലീസ് ഞെട്ടി !

Webdunia
ശനി, 16 ഫെബ്രുവരി 2019 (20:11 IST)
അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റിൽ പൊതിഞ്ഞ് ഒരു മകൾ കൂടെ ക്കിടന്നത് 44 ദിവസം. അമേരിക്കയിലെ വീർജിനിയയിലാണ് ആരെയും നടുക്കുന്ന ഈ സംഭവം ഉണ്ടായത്. 78കാരിയായ അമ്മയോടൊപ്പമാണ് 55കാരിയായ ജോ-വിറ്റ്‌നി താമസിച്ചിരുന്നത്. അധികം ബന്ധുക്കളോടോ, അയൽക്കാരോടോ ഇവർ ബന്ധം പുലർത്തിയിരുന്നില്ല.
 
ഈയിടെക്ക് അമ്മയെ വീടിനു പുറത്തേക്ക് ഒട്ടു കണാറില്ലായിരുന്നു എന്നാൽ ജോ-വിറ്റ്‌നി ഇടക്ക് പുറത്തുപോവുകയും ചെയ്തിരുന്നു. അയൽ‌വസികളിൽ അപ്പോൾ തന്നെ ഇത് സംശയം സൃഷ്ടിക്കുകയും ചെയ്തു. അമ്മയെ അന്വേഷിച്ച് ചില ബന്ധുക്കൾ വീട്ടിലെത്തിയപ്പോൾ അവരോട് മോശമായി പെരുമാറി ജോ-വിറ്റ്‌നി തിരികെ അയക്കുകയും ചെയ്തു.
 
ഇതോടെ അയൽക്കാരനായ ഒരാൾ ജോയുടെ വീട് പരിശോധിക്കാൻ തീരുമാനിക്കുകയായിരുന്നു. വീടിന്റെ മുകൾ നിലയിലൂടെ അകത്ത് കടന്ന അയൽക്കാരനായ വ്യക്തി ആ കഴ്ച കണ്ട് ഞ്ഞെട്ടി. വൃദ്ധയായ അമ്മയുടെ അഴുകിയ മൃത ശരീരം അൻപതോളം കമ്പളികൾക്കും പുതപ്പുകൾക്കുമുള്ളിൽ സൂക്ഷിച്ചിരിക്കുന്നു. ദുർഗന്ധം പുറത്ത് പോകാതിരിക്കാൻ മുപ്പതിലധികം റൂം ഫ്രഷ്ണറുകൾ അവിടെ ഉണ്ടായിരുന്നു. 
 
ഇതേ തുടർന്ന് ഇയാൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി ജോ-വിറ്റ്‌നിയെ അറസ്റ്റ് ചെയ്തു. വാർധാക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അമ്മ മരിക്കുകയായിരുന്നു എന്നും താൻ അമ്മയെ കൊലപ്പെടുത്തിയെന്ന് കേസ് വരുമെന്ന് ഭയന്നാണ് മറച്ചുവച്ചത് എന്നും ഇവർ പൊലിസിൽ മൊഴി നൽകി. മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹോര്‍മുസ് തുറക്കാം, ആണവ ചര്‍ച്ച പിന്നീടാക്കാം; പുതിയ നിര്‍ദ്ദേശവുമായി ഇറാന്‍

ഹോര്‍മോസില്‍ അമേരിക്ക ഉപരോധം ശക്തമാക്കി; 38 കപ്പലുകളെ തിരിച്ചയച്ചു

വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിനിടെ വെടിവെപ്പ്, ട്രംപിനെ സ്ഥലത്ത് നിന്നും മാറ്റി, ഒരാൾ കസ്റ്റഡിയിൽ

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

എല്ലാം കാണുക

ഏറ്റവും പുതിയത്

Tamil Nadu Exit Poll: തമിഴ്‌നാട്ടിൽ സ്റ്റാലിൻ തുടരും, വിജയ് നിർണായക ശക്തി; എക്‌സിറ്റ് പോൾ ഫലങ്ങൾ

കസേര മുഖ്യം ബിഗിലെ... എംഎൽഎയാകാൻ സാധ്യതയുള്ളവരെ നേരിട്ട് സമീപിച്ച് നേതാക്കളുടെ ക്യാമ്പുകൾ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിന്

ആശങ്ക സൃഷ്ടിച്ച് ആമയിഴഞ്ചാന്‍ കനാലിലെ റെയില്‍വേ ജോലികള്‍

പോലീസ് സ്റ്റേഷനില്‍ ഹാജരാകണം; ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി

അടുത്ത ലേഖനം
Show comments