Select Your Language

Notifications

webdunia
webdunia
webdunia
webdunia

100ൽ വിളിച്ചാൽ ഇനി പൊലീസിനെ കിട്ടില്ല !

100ൽ വിളിച്ചാൽ ഇനി പൊലീസിനെ കിട്ടില്ല !
, ശനി, 16 ഫെബ്രുവരി 2019 (19:29 IST)
കൊച്ചി: അടിയന്തര സഹായങ്ങൾക്ക് പൊലീസിനെ ബന്ധപ്പെടുന്നതിനയുള്ള നമ്പരാണ് 100 എന്ന് എല്ലാവർക്കും അറിയം എന്നാൽ ഈ നമ്പരിൽ മാറ്റം വരികയാണ്. ഇനി മുതൽ 112 ആയിരിക്കും പൊലീസിന്റെ എമേർജെൻസി നമ്പർ. രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂമിന് കീഴിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നടപടി.
 
ഈ മാസം 19 മുതൽ 112 ആയിരിക്കും പൊലീസിന്റെ എമേർജെൻസി നമ്പർ. പൊലീസ് മാത്രമല്ല ഫയര്‍ഫോഴ്‌‌സ്, വനിതാ ഹെല്‍പ്പ്‌ലൈന്‍ , ആംബുലന്‍സ് എന്നീ എമർജെൻസി സേവനങ്ങളും ഈ ഒറ്റ നമ്പറിലൂടെ ലഭ്യമാകും 19നു ശേഷം 100 എന്ന നമ്പറിൽ എമർജെൻസി സേവനങ്ങൾ ലഭ്യമായിരിക്കില്ല 
 
ഒരേ സമയം 50 ഫോൺകോളുകൾ സ്വീകരിക്കാൻ സാധിക്കുന്ന വലിയ കൺ‌ട്രോൾ റൂമാണ് ഇതിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. കോളുകളിൽ നിന്നും വിവരം ശേഖരിച്ച ഉടൻ സേവനം എത്തേണ്ട സ്ഥലത്തിന് സമീപത്തുള്ള പൊലീസ് വാഹനത്തിന് സന്ദേശം കൈമാറും. ഇതിനായി 750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യ തിരിച്ചടിക്കുമോ ?; ഭയത്തോടെ പാകിസ്ഥാന്‍, അതിര്‍ത്തിയില്‍ ജാഗ്രതാ നിർദേശം