വീട്ടിൽ അതിക്രമിച്ചുകയറി മക്കകളുടെ മുന്നിലിട്ട് അക്രമി സംഘം യുവതിയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി, കാരണം തേടി പൊലീസ്

Webdunia
തിങ്കള്‍, 25 ഫെബ്രുവരി 2019 (10:04 IST)
കടയ്ക്കൽ: മക്കളുടെ മുന്നിലിട്ട് യുവതിയെ അക്രമി സംഘം ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. പാങ്ങലുകാട് 35കാരിയായ റം‌ലാബീവിയാണ് കൊല്ലപ്പെട്ടത്. കൊല്ലം കടയ്ക്കലിൽ കഴിഞ്ഞ ദിവസം 9.45ഓടെയാണ് സംഭവം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊലപാതകത്തിന് പിന്നിൽ.   
 
ഇന്നലെ രാത്രിയോടെ സംഭവ സ്ഥലത്ത് ബൈക്കിലെത്തിയ അക്രമികൾ റം‌ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. റം‌ലയുടെ കണ്ണിൽ മുളകുപോടി വിതറിയ ശേഷം അക്രമികൽ മക്കളുടെ മുന്നിലിട്ട് ക്രൂരമായി ഇവരെ കുത്തി. കുത്തേറ്റ് റം‌ല പുറത്തേക്കോടിയതോടെ നാട്ടുകാർ ഓടിക്കൂടുകയായിരുന്നു. ഇതിനിടെ പ്രതികൾ രക്ഷപ്പെട്ടു.
 
റം‌ലയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ  രക്ഷിക്കാനായില്ല. സംഭവത്തിൽ കടയ്ക്കൽ പൊലീസ് കേസ്  രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട് എന്നാണ് സൂചന. ഭർത്താവുമായി അകൽച്ചയിലായിരുന്ന റം‌ല രണ്ട് ആൺ മക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലീഗിനെതിരെ വീണ്ടും വെള്ളാപ്പള്ളി: മലബാർ കലാപവും മാറാടും മറക്കില്ലെന്ന് യോഗനാദം എഡിറ്റോറിയൽ

വിജയ്ക്ക് ആഭ്യന്തരം, സെങ്കോട്ടയ്യൻ ധനമന്ത്രി, വ്യവസായ വകുപ്പ് കീർത്തനയ്ക്ക്: തമിഴ്‌നാട്ടിൽ വകുപ്പ് വിഭജനമായി

പ്രതിപക്ഷ നേതാവായി പിണറായി, പി ബി വോട്ടെടുപ്പിൽ 10 പേർ അനുകൂലിച്ചപ്പോൾ 7 പേർ എതിർത്തു

ധനകാര്യവും തുറമുഖവും സതീശന്,ആരോഗ്യവകുപ്പ് ധാരണയിലെത്തിയില്ല,ധാരണ ഇങ്ങനെ

'അയല്‍ സംസ്ഥാനത്തെ സിനിമാ താരമായ മുഖ്യമന്ത്രിയുമായി എന്നെ താരതമ്യം ചെയ്യരുത്': ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍

അടുത്ത ലേഖനം
Show comments